നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്
തരംNational Law University
സ്ഥാപിതം2005
ചാൻസലർChief Justice of High Court of Kerala
വൈസ്-ചാൻസലർProf.Dr.K.C.Sunny
സ്ഥലംKochi, Kerala, India
ക്യാമ്പസ്Urban
വെബ്‌സൈറ്റ്www.nuals.ac.in

ബിരുദ, ബിരുദാനന്തര നിയമ വിദ്യാഭ്യാസത്തിനായുള്ള കേരളത്തിലെ ആദ്യ നിയമ സർവകലാശാലയാണ് നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (ന്യൂവാൽസ്). കൊ​ച്ചി​യി​ലാ​ണ്​ ന്യൂവാൽസിന്റെ ആസ്ഥാനം. തുടക്കത്തിൽ അറിയപ്പെട്ടിരുന്നത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് എന്നായിരുന്നു. [1]

നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് ആക്റ്റ് 2005 പ്രകാരം ന്യൂവാൽസ് സ്ഥാപിക്കപ്പെട്ടു. അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ഡോ. കെ. ജി. ബാലകൃഷ്ണൻ 2006 ജനുവരി 7 ന് ഇത് രാജ്യത്തിനായി സമർപ്പിച്ചു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ന്യൂവാൽസിന്റെ ചാൻസലർ. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രോ-ചാൻസലറുമാണ്. [2]

ലക്ഷ്യം[തിരുത്തുക]

നിയമത്തെയും നിയമപരമായ പ്രക്രിയകളെയും കുറിച്ചുള്ള പഠനവും അറിവും വികസിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക, സമൂഹത്തോടുള്ള ഉത്തരവാദിത്തബോധം വ്യക്തികളിൽ വളർത്തിയെടുക്കുക, ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന് നിയമപരവും നീതിന്യായപരവുമായ പരിഷ്കാരങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ന്യൂവാൽസിന്റെ അടിസ്ഥാന ലക്ഷ്യങ്ങൾ.

ആസ്ഥാനം[തിരുത്തുക]

കൊച്ചിയിലെ കലൂരിൽ ആണ് തുടക്കത്തിൽ സർവകലാശാല പ്രവർത്തിച്ചിരുന്നത്. കളമശേരിയിലെ കിൻ‌ഫ്ര ഹൈടെക് പാർക്കിലെ സ്ഥിരം കാമ്പസിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള കിൻ‌ഫ്രയിൽ നിന്ന് 90 വർഷത്തേക്ക് പാട്ടത്തിനെടുത്ത 10 ഏക്കർ (40,000 മീ 2) സ്ഥലത്താണ് കാമ്പസ് പ്രവർത്തിക്കുന്നത്. [3]

പ്രവേശനം[തിരുത്തുക]

എല്ലാ ദേ​ശീ​യ നി​യ​മ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെയും പോലെതന്നെ നി​യ​മ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള കോ​മ​ൺ ലോ ​അ​ഡ്​​മി​ഷ​ൻ ടെ​സ്​​റ്റ്​ (ക്ലാ​റ്റ്​) വഴിയാണ് ഇവിടെയും പ്രവേശനം ലഭിക്കുന്നത്. [4]

പൂർവകാല വിദ്യാർത്ഥികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. https://www.thehindu.com/todays-paper/nuals-dedicated-to-nation/article3237011.ece
  2. https://collegedunia.com/university/25652-national-university-of-advanced-legal-studies-nuals-ernakulam
  3. https://www.lawentrance.com/nlu/nuals.html
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-28. Retrieved 2019-08-28.