നാദാപുരം കലാപം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാദാപുരം തൂണേരിയിൽ 2015 ജനുവരി 22ന് വിവാഹ സംഘം സഞ്ചരിച്ച വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ട് യുവാക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഷിബിൻ എന്ന സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടു. കൊലപാതകത്തെ തുടർന്ന് തൂണേരി, വെള്ളൂർ പ്രദേശത്തെ നിരവധി മുസ്ലിം വീടുകൾക്ക് നേരെ വ്യാപകമായ അക്രമവും തീവെപ്പും കൊള്ളയും ഉണ്ടായ സംഭവമാണ് നാദാപുരം കലാപം.[1] 72ഓളം വീടുകൾ തകർക്കപ്പെടുകയും ചെയ്തു. നിരവധി പേർ പ്രാണരക്ഷാർത്ഥം പാലായനം ചെയ്യുകയും നിരവധി പേർക്ക് വാഹനങ്ങളും ജീവിതോപാധികളും നഷ്ടപ്പെടുകയും ചെയ്തു.

[അവലംബം ആവശ്യമാണ്]

കേസുകൾ[തിരുത്തുക]

തൂണേരി കലാപവുമായി ബന്ധപ്പെട്ട് 78 കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു. നൂറിലധികം പേരെ പ്രതി ചേർക്കുകയുമുണ്ടായി., കേസന്വേഷണത്തിൽ നിരവധി സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെട്ടു. നിരവധി പ്രവർത്തകർ അറസ്റ്റിലായതോടെ പ്രതികളെ സംരക്ഷിക്കാൻ സിപിഎം നേതാക്കൾ രംഗത്തിറങ്ങി.

കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നാദാപുരം_കലാപം&oldid=3518090" എന്ന താളിൽനിന്ന് ശേഖരിച്ചത്