Jump to content

ദിസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Illustration from Johannes Messenius's play Disa

1555-ൽ ഒലുസ് മാഗ്നസ് രേഖപ്പെടുത്തിയ ഒരു സ്വീഡിഷ് ഇതിഹാസകഥാപാത്ര നായികയായിരുന്നു ദിസ. എന്നാൽ ഇത് പഴയ നോർസ് വിഷയങ്ങൾ ഉൾപ്പെടുന്ന മധ്യകാലഘട്ടങ്ങളിൽ നിന്നുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു. സ്വീഡിഷ് ഭാഷയിലെ ആദ്യത്തെ ചരിത്ര നാടകമായിരുന്ന ദിസ എന്ന നാടകത്തെ ജോഹന്നസ് മെസ്സനിയസ് കൂടുതൽ വിപുലീകരിച്ച് 1611-ൽ സ്വീഡനിലെ ഡിസ്റ്റിംഗിൽ (ആനുവൽ മാർക്കറ്റിൽ) അവതരിപ്പിച്ചു. അത് ഒലൗസ് റുഡ്ബെക്കിൻറെ അറ്റ്ലാന്റികയിൽ (1685-89) ഏറ്റവും അതിശയോക്തി കലർത്തി വർണ്ണിക്കുന്ന ഒരു വിവരണം ആയിരുന്നു.

സംഗ്രഹം

[തിരുത്തുക]

ഒരു ദേവനായ കിങ് ഫ്രീയർ (അല്ലെങ്കിൽ കിങ് സിഗ്ട്രുഡ്) സ്വീഡനിൽ ഭരിച്ചിരുന്ന കാലത്ത് ഒരു ക്ഷാമമുണ്ടായി. ഫ്രീയറിൻറെ ഭരണകാലത്ത് ദീർഘകാല സമാധാനത്തിന്റെ ഫലമായി സ്വീഡന്റെ ജനസംഖ്യ വളരെയധികം വർദ്ധിച്ചതിനാൽ കൂട്ടത്തിലെ വൃദ്ധരെയും, രോഗികളെയും, അംഗവൈകല്യം സംഭവിച്ചവരെയും കൊലപ്പെടുത്തി ഓഡിൻ എന്ന ദേവന് അവരെ ബലിയർപ്പിക്കണമെന്ന് രാജാവും പ്രഭുക്കന്മാരും ചേർന്ന് തീരുമാനിച്ചു. എന്നാൽ ഉപ്ലാൻഡിലെ വെങ്കൺ കോട്ടയിലെ സിൻസ്റ്റന്റെ മകളായ ദിസ ഈ ക്രൂരമായ പരിഹാരത്തിൽ അസ്വസ്ഥയായിരുന്നു. ദിസയുടെ ജ്ഞാനത്തെക്കുറിച്ച് രാജാവിനോടും പ്രഭുക്കന്മാരോടും അവർ തന്ത്രപൂർവ്വം സംസാരിച്ചു. അവളുടെ ജ്ഞാനത്തെക്കുറിച്ച് പരീക്ഷിക്കാൻ, ഫ്രീയർ അവളെ തന്നോട് സന്ദർശിക്കാൻ ആവശ്യപ്പെട്ടു. ഒരു സമയവും നിശ്ചയിച്ചു കുതിരയിലോ, വാഗണിലോ, വള്ളത്തിലോ, കാൽനടയായോ അവൾ എത്താൻ പാടില്ല. വസ്ത്രം ധരിച്ചോ ധരിക്കാതെയോ കാണാൻ പാടില്ല. കാണുന്ന സമയം ഒരു വർഷം അല്ലെങ്കിൽ ഒരു മാസത്തിനുള്ളിൽ ആയിരിക്കരുത്. പകലും രാത്രിയും ആകരുത്. ചന്ദ്രൻ ഉദിച്ചുനിൽക്കുമ്പോഴോ, അത് അസ്തമിക്കുമ്പോഴോ പാടില്ല.(ക്രാക്കയുടെ കഥയെ താരതമ്യം ചെയ്യുക. അവളുടെ ഭാവിയിൽ ഭർത്താവിനും സമാനമായ പരീക്ഷണമാണ് ലഭിച്ചത്.)

രണ്ടു ചെറുപ്പക്കാരെ ഒരു കുതിരവണ്ടിയിലേക്ക് കയറ്റി അവൾ പരീക്ഷണത്തിൽ വിജയിച്ചു. കുതിരവണ്ടിയിൽ, ഒരു കോലാട്ടിൻ കുട്ടിയുണ്ടായിരുന്നു. അവളുടെ ഒരുകാൽ ആട്ടിൻകുട്ടിയുടെ പുറത്തും മറ്റേ കാൽ കുതിരവണ്ടിയിലും ക്രമീകരിച്ചു. വസ്ത്രത്തിനുപകരം അവൾ ഒരു വല ധരിച്ചു. യൂൽ ഉത്സവത്തിന്റെ മൂന്നാം ദിവസം പൂർണ്ണചന്ദ്രൻ ഉദിച്ചുനിൽക്കുമ്പോൾ ഒരു മാസത്തിൽ 30 ദിവസം അവസാനിക്കുന്നതും വർഷം അവസാനിക്കുന്നതും ആയ അവസാന ദിവസം അവൾ രാജസദസ്സിൽ സന്ധ്യാസമയത്ത് എത്തിച്ചേർന്നു രാജാവിനെ സന്ദർശിച്ചു. ദിസ എന്ന പുതിയ രാജ്ഞിയുടെ നിർദ്ദേശപ്രകാരം രാജാവിന്റെ വൃദ്ധരെ കൊന്നൊടുക്കാനുള്ള ഉത്തരവ് പിൻവലിച്ചു. ജനസംഖ്യ അധികമായിരുന്നതിനാൽ ഒരു ഭാഗം ജനങ്ങൾ സ്വീഡൻ വിട്ടുപോകാൻ ഏർപ്പാടു ചെയ്യുകയും ചെയ്തു. പിന്നീട് വടക്കൻ പ്രദേശങ്ങൾ നോർലാൻഡ് എന്ന് വിളിക്കപ്പെട്ടു. അവരെ ആ ദേശത്തിൽ പാർപ്പിക്കുകയും അവർ കൃഷിചെയ്യുകയും ചെയ്തു.

ദിസയുടെ ജ്ഞാനം ഏറെ മൂല്യമുള്ളതായിരുന്നു. പല തർക്കങ്ങളും ദിസ ഉപ്പ്സലയിലെ ബ്ലോട്ട് ക്ഷേത്രത്തിൽ വച്ച് പരിഹരിച്ചു. തുടർന്ന് ഈ സ്ഥലത്തെ ദിസബ്ലോട്ട് എന്നും ഡിസ്റ്റിംഗ് എന്നും വിളിക്കാൻ തുടങ്ങി.

ദിസ പ്രചോദനത്തിന്റെ ഉറവിടം

[തിരുത്തുക]

പിൽക്കാലത്ത് മെസ്സൊനിയസിന്റെ സ്റ്റേജ് പദ്യങ്ങളുടെ രൂപകൽപനയായിരുന്ന ദിസ (1687) എന്ന ചിത്രത്തിൽ ജൊഹാൻ സെൽസിയസ് ഈ കഥാപാത്രത്തെ പരിചയപ്പെടുത്തി. പിന്നീട് ഇത് ജൊഹാൻ ഗബ്രിയേൽ ഓക്സൻസ്റ്റിേർന (Adenstheerna) എന്ന കവിത രചനയിൽ ദിസ (1795), കവിത സ്കോർഡേം (1796) എന്ന നാലാമത്തെ പാട്ടിന് രൂപം നൽകി. വെങ്കൺ കോട്ടയുടെ രണ്ടാം നിലയിലെ ഡിസസൽ എന്ന പേരിൽ, ദിസയുടെ എട്ട് വലിയ ചിത്രങ്ങൾ ദിസയുടെ സാഗയിൽ ദൃശ്യമാണ്. ഡേവിഡ് ക്ലോക്കർ എഹ്റൻസ്ട്രാളിന്റെ രചനകളിൽ അവരെക്കുറിച്ചുള്ള അറിവുകൾ വിശ്വസിച്ചിരുന്നെങ്കിലും, ആഗസ്ത് ഹർ ന്റെ വിലയിരുത്തൽ പ്രകാരം അവർ എഹ്രെംസ്ത്രഹ്ല് ന്റെ രചനകളുടെ പകർപ്പുകളുടെ അടിസ്ഥാനത്തിൽ വെറും കരകൗശലത്തൊഴിലാളികൾ മാത്രമാണ്. സ്റ്റോക്ഹോം പാലസ്, ഉലുറിക് ദാൽ പാലസ് എന്നിവയിൽ സൂക്ഷിച്ചിരിക്കുന്ന കൊത്തുപണികളിൽ ഒന്ന് പടച്ചട്ടയുടെ ചിത്രീകരണത്തിന്റെ അടിസ്ഥാനമായിരുന്നു. എല്ലാ ചിത്രീകരണങ്ങളിലും ലത്തീനിലും സ്വീഡിഷ് ഭാഷയിലും വിശദീകരണങ്ങളുണ്ട്. വാൽഡിമിർ നബോക്കോവിന്റെ പേൽ ഫയർ എന്ന നോവലിൽ അവസാനത്തെ സെബ്ലാൻ രാജാവിന്റെ ഭാര്യയെ ദിസ എന്നാണ് പേരിട്ടിരുന്നത്. ഡച്ചസ് ഓഫ് പേയ്ൻ എന്ന് ടൈറ്റിലും നല്കിയിരുന്നു.[1]

ഓർക്കിഡ് ജീനസ് ഡിസയുടെ പേരിന് പ്രചോദനം

[തിരുത്തുക]

ബൊട്ടാണിസ്റ്റ് കാൾ പീറ്റർ തുൻബർഗ് ദിസ ലെജന്റ് അടിസ്ഥാനമാക്കി ഓർക്കിഡിന്റെ ജീനസിന് ദിസ എന്ന് നാമകരണം ചെയ്തു. ദിസ ഓർക്കിഡുകളുടെ അടിവശത്തുള്ള വിദളങ്ങൾ കിങ് ഫ്രീയറിനു മുൻപായി മീൻവലയിൽ പ്രത്യക്ഷപ്പെടുന്ന ദിസയുടെ ദൃശ്യം നല്കുന്നു.

ഇവയും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Nabokov, Vladimir (2000). Pale Fire (Rep. ed.). London: Penguin. p. 238. ISBN 978-0-141-18526-2.
"https://ml.wikipedia.org/w/index.php?title=ദിസ&oldid=3239035" എന്ന താളിൽനിന്ന് ശേഖരിച്ചത്