ഥേരവാദ
|
ബുദ്ധമതത്തിലെ ഒരു വിഭാഗമാണ് ഥേരാവാദ ബുദ്ധമതം (സംസ്കൃതം: स्थविरवाद; പരമ്പരാഗത ചൈനീസ്: 上座部; പിൻയിൻ: ഷാങ്ഷ്വൊ-ബു) . ഇപ്പോൾ നിലവിലുള്ള ബുദ്ധമത വിഭാഗങ്ങളിൽ ഏറ്റവും പഴക്കമുള്ളതും പ്രാചീന ബുദ്ധമതത്തോട് ഏറ്റവും സാമ്യമുള്ള വിശ്വാസ പാരമ്പര്യം ആണ് തെരാവാദ. തായ്ലാന്റ്, ശ്രീലങ്ക, ലാവോസ്, കംബോഡിയ, മ്യാന്മാർ എന്നീ രാജ്യങ്ങളിലെ ഭൂരിപക്ഷവും ഈ വിഭാഗത്തിൽ പെട്ടവർ ആണ്. ചൈന, വിയറ്റ്നാം, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ തെരാവാദ ബുദ്ധമതക്കാർ ന്യൂനപക്ഷം ആണ്.
ചരിത്രം
[തിരുത്തുക]ശ്രീ ബുദ്ധൻ പരിനിർവാണം പ്രാപിച്ച് ഏതാണ്ട് 135 വർഷം (348 BC) കഴിഞ്ഞപ്പോൾ വൈശാലിയിൽ വച്ച് ഒരു ബുദ്ധമത മഹാസമ്മേളനം നടന്നു. അതിനു ശേഷം ബുദ്ധമതത്തിൽ ഒരു പിളർപ്പ് ഉണ്ടായി രണ്ട് വിഭാഗങ്ങൾ ആയി പിരിഞ്ഞു. ഈ വിഭാഗങ്ങളെ മഹാസംഘിക (Sanskrit: महासांघिक mahāsāṃghika; traditional Chinese: 大眾部; pinyin: dàzhòng-bù) എന്നും സ്ഥാവിരവാദ (Sanskrit: स्थविरवाद; traditional Chinese: 上座部; pinyin: shàngzuò-bù) എന്നും അറിയപ്പെടുന്നു. സ്ഥാവിരവാദത്തിൽ പെട്ട ചിലർ വിശകലന വീക്ഷണത്തിനു പ്രാധാന്യം നൽകി. ഇവരെ വിഭജ്ജവാദികൾ എന്ന് വിളിക്കുന്നു. ഈ വിഭജ്ജവാദികളാണ് പിൽക്കാലത്ത് തേരാവാദയായത്.[1]
അവലംബം
[തിരുത്തുക]- ↑ "On the Vibhajjavādins", Lance Cousins, Buddhist Studies Review 18, 2 (2001)