താപഗതിക വ്യൂഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിശ്ചിത ഭിത്തികൾ കൊണ്ട് ചുറ്റുപാടുമായി വേർതിരിക്കപ്പെട്ട(Surroundings) വേർതിരിക്കപ്പെട്ട‌ ദ്രവ്യങ്ങളാണ് താപഗതികവ്യൂഹം (Thermodynamic System). ചുറ്റുപാടുകൾ എന്നാൽ മറ്റു താപഗതികവ്യൂഹങ്ങളോ ഭൌതികവസ്തുക്കളോ ആകാം. ഒരു താപഗതികവ്യൂഹത്തിൻ്റെ ഭിത്തി നിജമോ സാങ്കല്പികമോ ആകാം. അതിലൂടെ ദ്രവ്യങ്ങളേയോ വികിരണങ്ങളേയോ ബലത്തേയോ കടത്തിവിടാം. വ്യാപകമായി കാണുന്ന വ്യത്യസ്തമായ താപഗതികവ്യൂഹങ്ങൾ ആണ്

നിബദ്ധ വ്യൂഹം (Isolated System), സംവൃതവ്യൂഹം(Closed System), വിവൃതവ്യൂഹം(Open System) എന്നിവ.

ഒരു നിബദ്ധവ്യൂഹത്തിന്റെ ഭിത്തികൾ സ്ഥാവരവും ദൃഢവും ആണെന്നു മാത്രവുമല്ല യാതൊരുവിധ ഊർജ്ജത്തെ ദ്രവ്യത്തെയോ കടത്തിവിടുകയുമില്ല.

സംവൃതവ്യൂഹങ്ങളുടെ ഭിത്തികളിലൂടെ ദ്രവ്യത്തെ കടത്തിവിടുകയില്ല. എന്നാൽ ഊർജ്ജം ഇവയിലൂടെ അകത്തേയ്ക്കോ പുറത്തേയ്ക്കോ കടക്കുന്നു.

വിവൃതവ്യൂഹമാകട്ടെ ദ്രവ്യത്തെയും ഊർജ്ജത്തെയും ഒരു പോലെ അതിന്റെ ഭിത്തികളിലൂടെ കടത്തിവിടുന്നു.

"https://ml.wikipedia.org/w/index.php?title=താപഗതിക_വ്യൂഹം&oldid=3543266" എന്ന താളിൽനിന്ന് ശേഖരിച്ചത്