താപഗതിക വ്യൂഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സ്ഥലത്തിൽ സ്ഥിതിചെയ്യുന്ന വികിരണം ചെയ്യാൻ കഴിവുള്ള വ്യാപ്തമുള്ള വസ്തുവാണ് താപഗതിക വ്യൂഹം. ഇത് താപം, എൻട്രോപ്പി, ആന്തരിക ഊർജ്ജം, മർദ്ദം തുടങ്ങിയ താപഗതിക അവസ്ഥാ സൂചകങ്ങൾ  ഉപയോഗിച്ച് വിവരിക്കാൻ സാധിക്കും. സാധാരണ ഒരു താപഗതിക വ്യൂഹം അതിന്റെ ആന്തരികമായ താപഗതിക സംതുലനാവസ്ഥയിലായിരിക്കും, ഇത് അതിന്റെ അസംതുലനാവസ്ഥയോട് എതിരിട്ടായിരിക്കും. ഒരു താപഗതിക വ്യൂഹം അതിന്റെ ചുറ്റുപാടുകളിൽനിന്നും എപ്പോഴും ചുമരുകളാൽ വേർതിരിക്കപ്പെട്ടിരിക്കും. ഈ ചുവരുകൾ വ്യൂഹത്തിനെ വേർതിരിക്കുന്നു.  ഒരു താപഗതിക വ്യൂഹം ചുറ്റുപാടുകളിൽ നിന്നുള്ള ഇടപെടലുകൾക്ക് വിധേയമായിരിക്കും. ഇവയെ താപഗതിക ഇടപെടലുകൾ എന്നുപറയുന്നു. ഇത്തരം ഇടപെടലുകൾ ചുവരുകളെയോ അല്ലെങ്കിൽ ചുറ്റുപാടുകളെയോ മാറ്റം വരുത്താം. ഇതുമൂലം താപഗതിക വ്യൂഹം താപഗതിക പ്രവർത്തനങ്ങൾക്ക് വിധേയമാവുന്നു. ഇത്  താപഗതിക നിയമങ്ങൾക്ക് അനുസൃതമായിരിക്കും (ഇത് ഏറ്റവും ലളിതമായ താപഗതികവ്യൂഹത്തിന്റെ സ്വഭാവമാണ്. ലളിതമായ വ്യൂഹങ്ങൾ ചേർന്ന് കൂടുതൽ സങ്കീർണ്ണമായ വ്യൂഹങ്ങളും രൂപപ്പെടുന്നു)

"https://ml.wikipedia.org/w/index.php?title=താപഗതിക_വ്യൂഹം&oldid=2670865" എന്ന താളിൽനിന്ന് ശേഖരിച്ചത്