Jump to content

ജെഫ് റാസ്കിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെഫ് റാസ്കിൻ
Image of Jef Raskin holding a model of the Canon Cat
ജെഫ് റാസ്കിൻ കാനൺ കാറ്റ് കമ്പ്യൂട്ടറിന്റെ മാതൃകയുമായി.
ജനനം(1943-03-09)മാർച്ച് 9, 1943
New York City, U.S.
മരണംഫെബ്രുവരി 26, 2005(2005-02-26) (പ്രായം 61)
അറിയപ്പെടുന്നത്human–computer interface expert
ജീവിതപങ്കാളി(കൾ)Linda S. Blum (m. 1982)
കുട്ടികൾ3

ജെഫ് റാസ്കിൻ (മാർച്ച് 9, 1943 - ഫെബ്രുവരി 26, 2005) അമേരിക്കക്കാരനാണ്. പേഴ്സണൽ കമ്പ്യൂട്ടറുകൾ വേണ്ടിയുള്ള ഹ്യൂമൻ-കമ്പ്യൂട്ടർ ഇന്റർഫേസിന്റെ വികസനത്തിൽ നിർണായക സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞനാണ് ജെഫ് റാസ്കിൻ. 1970-കളുടെ അവസാനത്തിൽ ആപ്പിളിൽ മാക്കിന്റോഷ് പ്രോജക്റ്റ് വിഭാവനം ചെയ്യുന്നതിനും ആരംഭിക്കുന്നതിനും കാരണക്കാരനായി അറിയപ്പെടുന്ന വിദഗ്ദ്ധനാണ്. ആപ്പിളിന്റെ കമ്പ്യൂട്ടറുകളിലാണ് റാസ്കിൻ ഇന്റർഫേസുകളുടെ ഉപയോഗം നടപ്പിൽ വരുത്തിയത്. ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ് എന്ന ആശയം ആദ്യമായി കൊണ്ടുവന്നതും ആപ്പിൾ കമ്പ്യൂട്ടറായിരുന്നു. ഇതിൽ പ്രധാനപങ്കാണ് റാസ്കിൻ വഹിച്ചത്. സ്റ്റീവ് ജോബ്സ് ആയിരുന്നു റാസ്കിന്റെ ആശയങ്ങൾക്ക് വേണ്ട പിന്തുണ നൽകിയത്.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

[തിരുത്തുക]

ന്യൂയോർക്ക് സിറ്റിയിൽ ഒരു മതേതര ജൂത കുടുംബത്തിലാണ് ജെഫ് റാസ്കിൻ ജനിച്ചത്,[1]അദ്ദേഹത്തിന്റെ കുടുംബപ്പേര് "റാസ്കെ" എന്നതിൽ നിന്നുള്ള മാട്രോണിമിക്(ഒരാളുടെ അമ്മയുടെയോ മുത്തശ്ശിയുടെയോ ഏതെങ്കിലും സ്ത്രീ പൂർവ്വികരുടെയോ നൽകിയിരിക്കുന്ന പേരിനെ അടിസ്ഥാനമാക്കിയുള്ള വ്യക്തിഗത നാമമാണ് മാട്രോണിമിക്.) ആണ്, റേച്ചൽ എന്ന പേര് യിദ്ദിഷ് എന്ന യഹൂദ ഭാഷയിലുള്ള വിളിപ്പേരാണാണിത്. സ്റ്റോണി ബ്രൂക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിലോസഫിയിലും സംഗീതത്തിലും മൈനർ നേടുകയും അതോടൊപ്പം ഗണിതശാസ്ത്രത്തിൽ ബിഎയും ഭൗതികശാസ്ത്രത്തിൽ ബിഎസും നേടി.[2]

ഇവയും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Jef Raskin, "Meeting Merlin"
  2. "A conversation with Jef Raskin". Ubiquity. July 2003.
"https://ml.wikipedia.org/w/index.php?title=ജെഫ്_റാസ്കിൻ&oldid=3826643" എന്ന താളിൽനിന്ന് ശേഖരിച്ചത്