ചിപ്പിക്കൂൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിപ്പിക്കൂൺ
Pleurotus ostreatus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Pleurotus

(Fr.) P. Kumm. 1871
Type species
Pleurotus ostreatus
(Jacq.) P. Kumm. 1871

ഭക്ഷ്യയോഗ്യമായ ഒരു കൂൺ ഇനമാണ് ചിപ്പിക്കൂൺ (Oyster mushroom). Pleurotus ostreatus എന്നതാണ് ഇതിന്റെ ശാസ്ത്രീയനാമം

പ്രത്യേകതകൾ[തിരുത്തുക]

ചിപ്പിക്കൂൺ സാധാരണയായി വെള്ള നിറത്തിലോ, പിങ്ക്, ചാരനിറങ്ങളിലോ കാണപ്പെടുന്നു. ജൈവാവശിഷ്ടങ്ങളിൽ പ്രകൃത്യാലുണ്ടാകുന്നവയായാലും വ്യാവസായികമായി കൃഷി ചെയ്യുന്നതിനായാലും ഇവയ്ക്ക് വളരുന്നതിന് ഒരു മാധ്യമവും അന്തരീക്ഷത്തിലെ ഈർപ്പവും ആവശ്യമാണ്. കൂൺ കൃഷിയിൽ ഉപയോഗിക്കുന്ന മാധ്യമത്തെ ബെഡ് എന്നും കൂൺ വിത്തിനെ സ്പോൺ എന്നും അറിയപ്പെടുന്നു. വ്യാവസായിക കൃഷിയിൽ സാധാരണയായി മാധ്യമമാക്കുന്നത് നെല്ലിന്റെ വിളവെടൂപ്പിന് ശേഷം ലഭിക്കുന്ന വയ്ക്കോലാണ്. വയ്ക്കോലിനെക്കൂടാതെ മരം അറക്കുമ്പോൾ ലഭിക്കുന്ന അറക്കപ്പൊടി, കയറുത്പാദനത്തിനായി ചകിരി വേർതിരിക്കുമ്പോൾ ലഭിക്കുന്ന ഉപോത്പന്നമായ ചകിരിച്ചോറും ഉപയോഗിക്കുന്നു. ഇങ്ങനെ ലഭിക്കുന്ന മാധ്യമങ്ങളുടെ പ്രത്യേകതകൾ അനുസരിച്ച് അവയുടെ ബെഡിന്റെ സംസ്കരണം വരെ വ്യത്യസ്ത ഘട്ടങ്ങൾ ഉണ്ടെങ്കിലും ബെഡ് നിർമ്മാണത്തിനുശേഷം എല്ലാ മധ്യമത്തിലും കൃഷിരീതി ഒരുപോലെയാണ്.

വയ്ക്കോൽ ബെഡ്[തിരുത്തുക]

ബഡിനായി തിരഞ്ഞെടുക്കുന്ന വയ്ക്കോൽ മികച്ച ഗുണവാരമുള്ളതായിരിക്കണം. ഇങ്ങനെ തിരഞ്ഞെടുക്കുന്ന വയ്ക്കോൽ 5-8 സെന്റീമീറ്റർ നീളത്തിൽ മുറിച്ചെടുത്ത് വെള്ളത്തിൽ കുതിർക്കുന്നു. ഇങ്ങനെ കുതിർത്ത വയ്ക്കോൽ ഏകദേശം 12-14 മണിക്കൂറിനുശേഷം വെള്ളത്തിൽ നിന്നും പുറത്തെടുത്ത് വെള്ളം വാർന്നുപോകുന്നതിനായി വെയ്ക്കുന്നു. വെള്ളം വാർന്ന വയ്ക്കോൽ 30-40 മിനിറ്റുനേരം; 100° ചൂടിൽ ആവിയിൽ പുഴുങ്ങിയെടുക്കുന്നു. ഇങ്ങനെ സംസ്കരിച്ചെടുക്കുന്ന വയ്ക്കോൽ ബെഡുണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ചിപ്പിക്കൂൺ&oldid=2350858" എന്ന താളിൽനിന്ന് ശേഖരിച്ചത്