ഗ്രാന്റ് പാരിഷ്, ലൂയിസിയാന
Grant Parish, Louisiana | |
---|---|
Grant Parish Courthouse in Colfax | |
Location in the U.S. state of Louisiana | |
Louisiana's location in the U.S. | |
സ്ഥാപിതം | 1869 |
Named for | Ulysses S. Grant |
സീറ്റ് | Colfax |
വലിയ town | Colfax |
വിസ്തീർണ്ണം | |
• ആകെ. | 665 ച മൈ (1,722 കി.m2) |
• ഭൂതലം | 643 ച മൈ (1,665 കി.m2) |
• ജലം | 22 ച മൈ (57 കി.m2), 3.3% |
ജനസംഖ്യ (est.) | |
• (2015) | 22,343 |
• ജനസാന്ദ്രത | 35/sq mi (14/km²) |
Congressional district | 5th |
സമയമേഖല | Central: UTC-6/-5 |
ഗ്രാൻറ് പാരിഷ് (ഫ്രഞ്ച് : Paroisse de Grant) യു.എസ്. സംസ്ഥാനമായ ലൂയിസിയാനയിലെ മദ്ധ്യവടക്കൻ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു പാരിഷാണ്. 2010 ലെ യു.എസ്. കനേഷുമാരി കണക്കുകൾ പ്രകാരം ഈ പാരിഷിലെ ആകെ ജനസംഖ്യ 22,309 ആയി കണക്കാക്കപ്പെട്ടിരിക്കുന്നു.[1] ഈ പാരിഷിൻറെ പാരിഷ് സീറ്റ് സ്ഥിതി ചെയ്യുന്നത് “കോൾഫാക്സ്” പട്ടണത്തിലാണ്.[2] ( 1869 ലാണ് ഈ പാരിഷ് സ്ഥാപിക്കപ്പെട്ടത്.[3]
LA മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലുള്ള അലക്സാണ്ട്രിയ പട്ടണത്തിൻറയും റെഡ് റിവർ താഴ്വരയുടെയും കൂടി ഭാഗമാണ് ഗ്രാൻറ് പാരിഷ്. 1940 മുതൽ 1960 വരെയുള്ള കാലഘട്ടത്തിൽ ഈ പാരിഷിലെ ജനസംഖ്യ നാടകീയമായി കുറഞ്ഞുവന്നു. ഗ്രെയ്റ്റ് മൈഗ്രേഷൻ എന്നറിയപ്പടുന്ന ഈ ദേശാന്തരഗമനകാലത്ത് അസംഖ്യം ആഫ്രിക്കൻ അമേരിക്കക്കാർ കൂടുതൽ അവസരങ്ങൾക്കായി തെക്കൻ മേഖലകളിൽ നിന്ന് വടക്ക്, മദ്ധ്യപടിഞ്ഞാറ്, പടിഞ്ഞാറൻ മേഖലകളിലേയ്ക്ക് കുടിയേറിയിരുന്നു. ഇത്തരം ദേശാന്തരഗമനം 1970 വരെ തുടർന്നിരുന്നു. ഈ മേഖലകളിൽ നിന്നാകമാനം ഏകദേശം 5 മില്ല്യൺ ആഫ്രക്കൻ അമേരിക്കക്കാർ മാറിപ്പോയിട്ടുണെന്ന് അനുമാനിക്കപ്പെടുന്നു. 1910 മുതൽ 1940 വരെയുള്ള കാലഘട്ടത്തിലെ ആദ്യ മൈഗ്രേഷനേക്കാൾ വലുതും വ്യത്യസ്തസ്വഭാവമുള്ളതുമായിരുന്നു രണ്ടാം ദേശാന്തരഗമനം. പുനസംഘടിപ്പിക്കപ്പെട്ട 11 പാരിഷുകളിലുൾപ്പെട്ടതാണ് ഗ്രാൻറ് പാരിഷും. “വിൻ”, “റാപ്പിഡെസ്” പാരിഷുകളുടെ ഭാഗങ്ങൾ ചേർത്താണ് ഇതു രൂപീകരിച്ചത്.
അവലംബം
[തിരുത്തുക]- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-06-06. Retrieved August 9, 2013.
- ↑ "Find a County". National Association of Counties. Retrieved 2011-06-07.
- ↑ "Grant Parish". Center for Cultural and Eco-Tourism. Retrieved September 4, 2014.