ക്രിയേറ്റീവ് കോമൺസ്
ദൃശ്യരൂപം
ക്രിയേറ്റീവ് കോമൺസ് | |
സ്ഥാപകൻ(ർ) | ലോറൻസ് ലെസ്സിഗ് |
---|---|
തരം | ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടന |
സ്ഥാപിക്കപ്പെട്ടത് | 2001 |
ആസ്ഥാനം | സാൻ ഫ്രാൻസിസ്കോ, കാലിഫോർണിയ അമേരിക്കൻ ഐക്യനാടുകൾ |
പ്രധാന ആളുകൾ | Joi Ito |
പ്രധാന ശ്രദ്ധ | യുക്തിപരമായ വികസനം, മറ്റംവരുത്താവുന്ന പകർപ്പവകാശം |
രീതി | ക്രിയേറ്റീവ് കോമൺസ് അനുമതിപത്രങ്ങൾ |
വെബ്‌സൈറ്റ് | http://creativecommons.org/ |
നിയമപരമായി പങ്കുവെക്കാവുന്ന സർഗ്ഗാത്മക രചനകളുടെ ലഭ്യത വർദ്ധിപ്പിക്കുവാനായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ക്രിയേറ്റീവ് കോമൺസ്.[1] ഈ സംഘടന ക്രിയേറ്റീവ് കോമൺസ് അനുമതിപത്രങ്ങൾ എന്നറിയപ്പെടുന്ന അനേകം പകർപ്പവകാശ അനുമതിപത്രങ്ങൾ പ്രകാശനം ചെയ്തിട്ടുണ്ട്. ഏതൊക്കെ അവകാശങ്ങൾ രചയിതാക്കൾ കരുതിവെച്ചിരിക്കുന്നു, ഏതൊക്കെ അവകാശങ്ങൾ മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നതിനു വേണ്ടി പരിത്യജിക്കുന്നു എന്ന് എളുപ്പം വെളിപ്പെടുത്തുവാൻ ഇത്തരം അനുമതിപത്രങ്ങൾ വഴി സാധിക്കുന്നു.