Jump to content

കുയിൽ മീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഹസീർ
Tor tambroides
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Tor
Gray, 1834
Neolissochilus
Rainboth, 1985
Naziritor
Mirza & Javed, 1985
Species

See text for species.

ഇന്ത്യൻ ശുദ്ധജലാശയങ്ങളിലെ രാജാവെന്ന് പേരുകേട്ട മീനാണ് കുയിൽ മീൻ (മഹസീർ)[1]. തീൻമേശയിലെ വിഭവം എന്നതിനപ്പുറം ചൂണ്ടയിടൽ വിനോദോപാധിയായവരുടെ പ്രിയപ്പെട്ട മത്സ്യമാണിത് ( സ്‌പോർട്ട്‌സ് ഫിഷ് ) . ചില പ്രദേശങ്ങളിൽ പുണ്യമത്സ്യമായാണ് ഇവയെ കരുതുന്നത്. ലോകമെമ്പാടും പത്തൊമ്പതാം നൂറ്റാണ്ടുമുതൽ തന്നെ കായികവിനോദത്തിനും ഇത്തരം മീനുകളെ ഉപയോഗിക്കുന്നുണ്ട്.

പെരിയാർ, പമ്പ, ചാലക്കുടി, ചാലിയാർ, ഭാരതപ്പുഴ തുടങ്ങിയ പുഴകളുടെ ഉത്ഭവസ്ഥാനങ്ങളിൽ ഈ മത്സ്യത്തിന്റെ സാന്നിധ്യം ഉണ്ട്. ഉപ്പും വിഷാംശവുമുള്ള വെള്ളത്തിൽ ഇത്തരം മീനുകൾക്ക് വളരാനാവില്ല. ശീതമേഖലകളിലെ വെള്ളത്തിലാണ് ഇവ വളരുക. തോട്ട പൊട്ടിച്ചും നഞ്ചുകലക്കിയും മറ്റുമുള്ള അശാസ്ത്രീയമായ മീൻപിടിത്ത രീതികളും മണൽഖനനവും ഇത്തരം മീനുകളുടെ വംശനാശത്തിന് വഴിയൊരുക്കുന്നുണ്ട്. ഹിമാലയൻ മേഖലകളിൽ 120 കിലോ വരെ തൂക്കമുള്ള കുയിൽമീനുകളുണ്ട്. കേരളത്തിലെ മീനുകൾക്ക് ഇത്ര തൂക്കം വരില്ലെങ്കിലും ചൂണ്ടയുമായി മല്ലിടുന്ന ഈ വമ്പൻ മീനിനെ പിടികൂടാൻ അത്ര എളുപ്പമല്ല. ആദിവാസികൾ വനമേഖലയിലെ ജലാശയങ്ങളിൽ നിന്ന് ഭക്ഷണാവശ്യത്തിനായി ഈ മത്സ്യങ്ങളെ പിടിക്കുന്നുണ്ട്. നല്ല രൂചിയുള്ള മീനുമാണ് ഇത്. ഗംഗയുടെ ഉത്ഭവ സ്ഥാനങ്ങളിലും ഇവയുടെ സാന്നിധ്യം ഉണ്ട്.

പത്ത് വർഗങ്ങളിൽ , ഹിമാലയൻ മഹസീർ വിഭാഗമാണ് ഗംഗയിൽ അധികമായുള്ളത്. വിവിധ പ്രദേശങ്ങളിൽ ഇവയ്ക്ക് മഹത്തായ സ്ഥാനവും ഉണ്ട് . ഇവയ്ക്ക് ഭക്ഷണം കൊടുക്കുന്നത് (മീനൂട്ട്) പുണ്യമായി കരുതുന്നു. കുളത്തൂപ്പുഴയിലും അരുവിക്കരയിലും ഇവയുണ്ട്. കൗടില്യന്റെ അർത്ഥശാസ്ത്രത്തിലും ഈ മത്സ്യത്തെ കുറിച്ച് പരാമർശമുണ്ട്. [2]കാവേരി നദിയുടെ ചില ഭാഗങ്ങളിൽ ഇവയെ ചൂണ്ടയിടാൻ കർണാടക സർക്കാർ അനുവാദം നൽകിയിട്ടുണ്ട്. ഒരു മണിക്കൂർ ചൂണ്ടയിടുന്നതിന് 500 രൂപയിലേറെയാണ് ചെലവ്. 2006 ൽ കൊലാലംപൂരിൽ കുയിൽ മീനിനെ കുറിച്ച് ആഗോള സമ്മേളനം നടന്നിരുന്നു.

ലോകത്താകമാനം 15 ഇനം കുയിൽമീൻ ജാതികളുണ്ട്. കേരളത്തിൽ ടോർ കുദ്രി (Tor khudree), ടോർ രെമാദേവിയെ (Tor remadevii), ടോർ മലബാറിക്കസ് (Tor malabaricus) എന്നിങ്ങനെ മൂന്നിനം മീനുകളെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവയിൽ കേരളത്തിൽ അധികമല്ലാതെ കാണപ്പെടുന്ന കുയിൽ ടോർ കുദ്രി എന്നയിനവും കാണപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. രക്തച്ചുവപ്പുള്ള ചിറക് , 60 കിലോ വരെ തൂക്കം; കരിമ്പുഴയിലെ താരമായ കുയിൽമീൻ
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-24. Retrieved 2012-05-24.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കുയിൽ_മീൻ&oldid=3968844" എന്ന താളിൽനിന്ന് ശേഖരിച്ചത്