ഔദ്യോഗിക ഭാഷ
ദൃശ്യരൂപം
സർക്കാരിൻറെയും മറ്റു ഔദ്യോഗിക സ്ഥാപനങ്ങളുടേയും വ്യവഹാരങ്ങൾക്കായി ഉപയോഗിക്കുന്ന ഭാഷയാണ് ഔദ്യോഗിക ഭാഷ. സാധാരണഗതിയിൽ ഒരു രാജ്യത്തിലെ കോടതി, പാർലമെന്റ്, ഭരണസംവിധാനം എന്നിവിടങ്ങളിൽ ഉപയോഗിക്കുന്നതായിരിക്കും ഔദ്യോഗിക ഭാഷ. എന്നാൽ ചിലപ്പോൾ വ്യാപകമായി സംസാരിക്കപ്പെടാത്ത ഭാഷയും ഔദ്യോഗിക ഭാഷയായി ഉൾപ്പെടുത്താറുണ്ട്.