ഓംകാർനാഥ് ഠാക്കൂർ
Pt. Omkarnath Thakur | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | [1] Jahaj, Bharuch State, British India (present-day Gujarat, India) | 24 ജൂൺ 1897
മരണം | 29 ഡിസംബർ 1967[2] India | (പ്രായം 70)
വിഭാഗങ്ങൾ | Hindustani classical music |
തൊഴിൽ(കൾ) | music educator, musicologist |
ഉപകരണ(ങ്ങൾ) | singing |
വർഷങ്ങളായി സജീവം | 1918–1960s |
പ്രശസ്ത സംഗീതജ്ഞനായ പണ്ഡിറ്റ് ഓംകാർനാഥ് ഠാക്കൂർ 1897 ജൂൺ 24-ന് ജനിച്ചു. പതിനാലാം വയസ്സിൽ ഓംകാർനാഥ് ഗന്ധർവ്വ മഹാവിദ്യാലയത്തിൽ ചേർന്നു. അഞ്ച് കൊല്ലം കഴിഞ്ഞപ്പോൾ ആ വിദ്യാലയത്തിൻറെ പ്രിൻസിപ്പാളായി നിയമനം കിട്ടി. 1940-ൽ സംഗീത പ്രഭാകർ അവാർഡ് ലഭിച്ചു. 1950-ൽ ബനാറസ് ഹിന്ദു സർവകലാശാലയിലെ പ്രഥമ ഡീൻ ആയി.[2] 1955-ൽ അദ്ദേഹത്തിൻ പത്മശ്രീ പുരസ്കാരം ലഭിച്ചു.
സംഭാവനകൾ
[തിരുത്തുക]സംഗീതാഞ്ജലി പരമ്പര, പ്രണവഭാരതി തുടങ്ങി സംഗീത സംബന്ധമായ നിരവധി പ്രബന്ധങ്ങൾ സംഭാവന നൽകിയിട്ടുണ്ട്. ബനാറസ് ഹിന്ദു സർവകലാശാലയിലെ ശ്രീ കലാ സംഗീത ഭാരതിയാണ് അദ്ദേഹത്തിൻറെ മറ്റൊരു സംഭാവന.
ശിഷ്യർ
[തിരുത്തുക]ഡോ.പ്രേമലതാ ശർമ്മ, യശ്വന്തറായ് പുരോഹിത്, ബൽവന്ത് റായ് ഭട്ട്, കനക റായ് ത്രിവേദി, ശിവകുമാർ ശുക്ല, ഫിറോജ് കെ. ദസ്തുർ തുടങ്ങിയവരാണ് ഓംകാർനാഥിൻറെ പ്രതിഭാശാലികളായ ശിഷ്യന്മാർ.
രാഷ്ട്രീയ രംഗത്ത്
[തിരുത്തുക]ഗാന്ധിജി നേതൃത്വം കൊടുത്ത നിസ്സഹകരണ പ്രസ്ഥാനവുമായും അദ്ദേഹം സഹകരിയ്ക്കുകയുണ്ടായി. കൂടാതെ ഭറൂച്ചിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രാദേശികാദ്ധ്യക്ഷനും ആയിരുന്നു അദ്ദേഹം.
അവലംബം
[തിരുത്തുക]- ↑ "AIR Archives: Pt Omkarnath Thakur". Prasar Bharati. Archived from the original on 2011-07-07. Retrieved 2019-03-05.
- ↑ 2.0 2.1 "Omkarnath Thakur". Allmusic.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://music.calarts.edu/~bansuri/pages/omkarnath.html Archived 2007-10-13 at the Wayback Machine.