ആൽബെർട് ഫ്രാൻസിസ് ബ്ലേക്കെഷ്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Albert Francis Blakeslee
Albert Francis Blakeslee and Sophia A. Satina
ജനനംNovember 9, 1874
മരണംNovember 16, 1954 (1954-11-17) (aged 80)
ദേശീയതAmerican
കലാലയംHarvard University
അറിയപ്പെടുന്നത്jimsonweed
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംbotanist
സ്ഥാപനങ്ങൾCarnegie Institution
രചയിതാവ് abbrev. (botany)Blakeslee

ഒരു അമേരിക്കൻ സസ്യശാസ്ത്രജ്ഞനാണ് ആൽബർട്ട് ഫ്രാൻസിസ് ബ്ലേക്കെഷ്ലീ (നവംബർ 9, 1874 - നവംബർ 16, 1954). വിഷം നിറഞ്ഞ ജിംസൺവീഡ് സസ്യത്തെക്കുറിച്ചും ഫംഗസിന്റെ ലൈംഗികതയെക്കുറിച്ചും നടത്തിയ ഗവേഷണങ്ങളിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്. ഫാർ ഈസ്റ്റ് പണ്ഡിതനായ ജോർജ്ജ് ഹബാർഡ് ബ്ലേക്കെഷ്ലീയുടെ സഹോദരനാണ് ഇദ്ദേഹം. 1902 ൽ ജർമ്മനിയിൽ ലീപ്സിഗ് സർവകലാശാലയിൽ പഠിച്ചു.

ന്യൂയോർക്കിലെ ജെനെസോയിൽ ജനിച്ച ബ്ലെയ്ക്ക്സ്ലി 1896 ൽ വെസ്ലിയൻ സർവകലാശാലയിൽനിന്ന് ബിരുദം നേടി. 1900 ൽ ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും 1904 ൽ ഡോക്ടറേറ്റും നേടി. 1904 മുതൽ 1906 വരെ ജർമ്മനിയിലെ ഹാലി-വിറ്റൻബർഗ് സർവകലാശാലയിലും അദ്ദേഹം പഠിച്ചു. [1]

ഡാറ്റുറ, ജിംസൺവീഡ്, ഗവേഷണം[തിരുത്തുക]

തന്റെ ജനിതക ഗവേഷണത്തിനായി ജിംസൺവീഡ് സസ്യത്തെ ഒരു മാതൃകാ ജീവിയായി ബ്ലേക്കെഷ്ലീ ഉപയോഗിച്ചു. ക്ലോച്ചിസൈൻ ഉപയോഗിച്ച് അദ്ദേഹം നടത്തിയ പരീക്ഷണങ്ങൾ ക്രോമസോമുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിൽ വിജയിച്ചു. ഇത്[2] കൃത്രിമ പോളിപ്ലോയിഡുകളും അനിയുപ്ലോയിഡുകളും നിർമ്മിക്കുന്നതിനെ സംബന്ധിച്ച് തുടർഗവേഷണങ്ങൾക്ക് ഒരു പുതിയ മേഖല തുറന്നുതന്നു. പോളിപ്ലോയ്ഡിയിലും ഒറ്റക്കുള്ള ക്രോമോസോമുകളിലും ഉള്ള ഫിനോടൈപ്പിക് ഇഫക്ടുകൾ പഠിക്കുന്നതിനുമുള്ള ഗവേഷണ മേഖല ഇത് തുറന്നു.

കരിയർ[തിരുത്തുക]

അദ്ദേഹത്തിന്റെ ആദ്യത്തെ പ്രൊഫസർഷിപ്പ് കണക്റ്റിക്കട്ട് അഗ്രികൾച്ചറൽ കോളേജിലായിരുന്നു, ഇപ്പോൾ അത് കണക്റ്റിക്കട്ട് സർവകലാശാല എന്നറിയപ്പെടുന്നു. 1915 ൽ അദ്ദേഹത്തെ കാർനെഗീ ഇൻസ്റ്റിറ്റ്യൂഷൻ നിയമിച്ചു, ഒടുവിൽ അതിന്റെ ഡയറക്ടറായി. 1941 ൽ കാർനെഗീ ഇൻസ്റ്റിറ്റ്യൂഷനിൽ നിന്ന് വിരമിച്ച അദ്ദേഹം സ്മിത്ത് കോളേജിൽ പ്രൊഫസർഷിപ്പ് സ്വീകരിച്ച് അക്കാദമിയിലേക്ക് മടങ്ങി. അവിടെ അദ്ദേഹം ജിംസൺവീഡിനെക്കുറിച്ച് ഗവേഷണം നടത്തി.

തിരഞ്ഞെടുത്ത കൃതികൾ[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. Stafleu, F.A.; Cowan, R.S. (1976–1988). Taxonomic literature: A selective guide to botanical publications and collections with dates, commentaries and types. Second Edition. Utrecht: Bohn, Scheltema and Holkema; Available online through Smithsonian Institution Libraries.
  2. Avery, A.G. (1959). Blakeslee: the genus Datura. New York: Ronald Press Co.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]