ആർക്കിമിഡിയൻ പിരിയാണി ടർബൈൻ
പിരിയാണി ടർബൈൻ ഒരു ജല ടർബൈൻ ആണ്. ഇത് ജലത്തിന്റെ ഉയർന്ന തലത്തിലുള്ള സ്ഥാനികോർജ്ജത്തെ ഗതികോർജ്ജമായി മാറ്റാൻ ആർക്കിമീഡിയൻ പിരിയാണി തത്ത്വം ഉപയോഗിക്കുന്നു. ഇതിനെ ജലചക്രവുമായി താരതമ്യം ചെയ്യാമെങ്കിലും ഇത് കൂടുതൽ കാര്യക്ഷമതയുള്ളതാകുന്നു.. അർദ്ധവൃത്താകൃതിയിലുള്ള തൊട്ടിയിൽ തിരിയുന്ന ആർക്കിമീഡിയൻ പിരിയാണി രൂപത്തിലുള്ള ടർബൈൻ ആണ്. വെള്ളം താഴേക്ക് ഒഴുകുമ്പോൾ അതിന്റെ ഭാരം ടർബൈന്റെ ദളങ്ങളെ താഴേക്കു തള്ളുകയും ടർബൈൻ തിരിയുകയും ചെയ്യുന്നു. വെള്ളം തടസ്സമില്ലാതെ പുറത്തേക്ക് ഒഴുക്കി വിടുകയും ചെയ്യാം. ടർബൈന്റെ മുകൾഭാഗം ചക്രങ്ങൾ വഴി വൈദ്യുതി ഉത്പാദക സംവിധാനവുമായി ഘടിപ്പിച്ചിരിക്കുന്നു.
ചരിത്രം
[തിരുത്തുക]സിറാക്യൂസിലെ ആർക്കിമിഡീസ്(കൃ.മു 287-212) കണ്ടുപിടിച്ചതാണിത്. ഒഴുകുന്ന ജലസ്രോതസ്സിൽ നിന്ന് ജലസേചനത്തിന് മുകളിലേക്ക് ഉയർത്തുന്നതിനാണ് ഇത് ഉപയോഗിച്ചിരുന്നത്. 1819ൽ ഫ്രെഞ്ച് എഞ്ചിനീയർ ക്ലൗഡ് ലൂയിസ് മാരി ഹെൻറി നാവിയർ ജലചക്രമായി ഉപയോഗിക്കാമെന്നു നിർദ്ദേശിച്ചു. 1922ൽ വില്യം മോർഷർ, അമേരിക്കയിൽ ഹൈഡ്രൊഡൈനാമിക് സ്ക്രൂ ടർബൈൻ ആയി പേറ്റന്റ് നേടി.
ഉപയോഗം
[തിരുത്തുക]ഇത് അധികം ആഴമില്ലാത്തതും(1 മീ. മുതൽ 10 മീ. വരെ) അധികം ഒഴുക്കില്ലാത്തതും ഉള്ള പുഴകളിൽ ഉപയോഗിക്കാം. നിർമ്മാണത്തിലെ പ്രത്യേകതകൾ കൊണ്ടും വേഗതക്കുറവുകൊണ്ടും വന്യജലജീവി സൗഹൃദപരമായാണ് കണക്കാക്കുന്നത്. “മത്സ്യസൗഹൃദ”മെന്ന് മുദ്ര കുത്തിയിരിക്കുന്നു. പ്രകൃതി- വന്യജീവി സംരക്ഷണം ആവശ്യമുള്ളിടത്ത് ഉപയോഗിക്കാവുന്നതാണ്.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- P. J. Kantert: Manual for Archimedean Screw Pump, Hirthammer Verlag 2008, ISBN 978-3-88721-896-6
- P. J. Kantert: Praxishandbuch Schneckenpumpe. Hirthammer Verlag 2008, ISBN 978-3-88721-202-5
- William Moerscher - Patent US1434138
- K. Brada, K.-A. Radlik - Water Screw Motor to Micro Power Plant - First Experiences of Construction and Operation (1998)
- K. Brada - Micro Power Plant with Water Screw Motor (1995)
- K. Brada, K.-A. Radlik - Water Power Screw - Characteristic and Use (1996)
- K. Brada, K.-A. Radlik, (1996). Water screw motor for micropower plant. 6th Intl. Symp. Heat exchange and renewable energy sources, 43–52, W. Nowak, ed. Wydaw Politechniki Szczecińskiej, Szczecin, Poland.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Archimedes' screw
- Commercially available hydrodynamic screw turbine Archived 2016-08-16 at the Wayback Machine.
- Information on one of the manufacturers Archived 2013-12-16 at the Wayback Machine.
- The first screw turbine in Poland (in Polish)