ആലിഫാറ്റിക് സംയുക്തങ്ങൾ
ഓർഗാനിക രസതന്ത്രത്തിൽ ഹൈഡ്രോകാർബണുകളെ (കാർബണും ഹൈഡ്രജനും ചേർന്നുണ്ടാകുന്ന സംയുക്തങ്ങൾ) ആലിഫാറ്റിക് സംയുക്തങ്ങൾ എന്നും ആരോമാറ്റിക് സംയുക്തങ്ങളെന്നും ഉള്ള രണ്ട് പ്രധാന ഉപവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ആലിഫാറ്റിക് സംയുക്തങ്ങൾ ആരോമാറ്റിക്കല്ലാത്ത എല്ലാ സംയുക്തങ്ങൾക്കും പറയുന്ന പേരാണ്. ഇവയിൽ വലയങ്ങളോ അല്ലാത്തവയോ ആയ സംയുക്തങ്ങൾ ഉണ്ടായിരിക്കും. സാധാരണയായി ആലിഫാറ്റിക് വലയ സംയുക്തങ്ങൾ എല്ലാം തന്നെ അസ്ഥിരമായിരിക്കും. ആരോമാറ്റിക് വലയ സംയുക്തങ്ങൾ എല്ലാം താരതമ്യേന സ്ഥിരമായിരിക്കും (ഉദാഹരണം ബെൻസീൻ). ആലിഫാറ്റിക് സംയുക്തങ്ങൾ പൂരിത സംയുക്തങ്ങളോ (ഹെക്സേൻ) അപൂരിതസംയുക്തങ്ങളോ(ഹെക്സീൻ, ഹെക്സൈൻ) ആയിരിക്കും. തുറന്ന കണ്ണികളുള്ള സംയുക്തങ്ങളിൽ (നേരേയുള്ളതോ ശാഖകളുള്ളതോ) വലയങ്ങൾ ഉണ്ടാകാറില്ല അതിനാൽ അവ ആലിഫാറ്റിക് സംയുക്തങ്ങളാണ്.
ഘടന
[തിരുത്തുക]ആലിഫാറ്റിക് സംയുക്തങ്ങൾ പൂരിതമായവയോ (ഏകബന്ധനമുള്ള ആൽക്കേനുകൾ) അപൂരിതമായവയോ (ദ്വിബന്ധനമുള്ള ആൽക്കീനുകളും ത്രിബന്ധനമുള്ള ആൽക്കൈനുകളും) ആണ്. ഹൈഡ്രജന്റെകൂടെ മറ്റ് മൂലകങ്ങളും കാർബൺ ചങ്ങലയിൽ കാണപ്പെടുന്നു. സാധാരണയായി കാണുന്ന മൂലകങ്ങൾ ഓക്സിജൻ, നൈട്രജൻ, സൾഫർ, ക്ലോറിൻ എന്നിവയാണ്
ഏറ്റവും ലളിതമായ ആലിഫാറ്റിക് സംയുക്തമാണ് മീഥേൻ (CH4).
സ്വഭാവങ്ങൾ
[തിരുത്തുക]ഭൂരിഭാഗം ആലിഫാറ്റിക് സംയുക്തങ്ങളും കത്തുന്നവയാണ്. ഹൈഡ്രോ കാർബണുകൾ സാധാരണയായി ഇന്ധനമായി ഉപയോഗിക്കുന്നു. മീഥേൻ ബുൻസൻ ദീപങ്ങളിലും ദ്രവീകരിച്ച പ്രകൃതി വാതകമായും അസറ്റൈലീൻ വെൽഡിംഗിലും ഉപയോഗിക്കുന്നു.
ആലിഫാറ്റിക് സംയുക്തങ്ങളുടെ ഉദാഹരണങ്ങൾ
[തിരുത്തുക]ഏറ്റവും പ്രധാനപ്പെട്ട ആലിഫാറ്റിക് സംയുക്തങ്ങൾ ചുവടെ:
- n-, iso- and cyclo-alkanes (പൂരിത ഹൈഡ്രോകാർബണുകൾ)
- n-, iso- and cyclo-alkenes and -alkynes (അപൂരിത ഹൈഡ്രോ കാർബണുകൾ).
തന്മാത്രകൾ കുറവുള്ള ആലിഫാറ്റിക് സംയുക്തങ്ങളുടെ ഉദാഹരണങ്ങൾ ചുവടെ(കാർബൺ ആറ്റങ്ങളുടെ വർദ്ധനവനുസരിച്ച് ക്രമീകരിച്ചിരിക്കുന്നു)
Formula | Name | Structural Formula | Chemical Classification |
---|---|---|---|
CH4 | Methane | Alkane | |
C2H2 | Acetylene | Alkyne | |
C2H4 | Ethylene | Alkene | |
C2H6 | Ethane | Alkane | |
C3H4 | Propyne | Alkyne | |
C3H6 | Propene | Alkene | |
C3H8 | Propane | Alkane | |
C4H6 | 1,2-Butadiene | Diene | |
C4H6 | 1-Butyne | Alkyne | |
C4H8 | 1-Butene | Alkene | |
C4H10 | Butane | Alkane | |
C6H10 | Cyclohexene | Cycloalkene | |
C5H12 | n-pentane | Alkane | |
C7H14 | Cycloheptane | Cycloalkane | |
C7H14 | Methylcyclohexane | Cyclohexane | |
C8H8 | Cubane | Octane | |
C9H20 | Nonane | Alkane | |
C10H12 | Dicyclopentadiene | Diene, Cycloalkene | |
C10H16 | Phellandrene | Terpene, Diene Cycloalkene | |
C10H16 | α-Terpinene | Terpene, Cycloalkene, Diene | |
C10H16 | Limonene | Terpene, Diene, Cycloalkene | |
C11H24 | Undecane | Alkane | |
C30H50 | Squalene | Terpene, Polyene | |
C2nH4n | Polyethylene | Alkane |
ഇതും കാണുക
[തിരുത്തുക]- ആരോമാറ്റിക് സംയുക്തങ്ങൾ