അഴിമതി
ദൃശ്യരൂപം
പൊതുസമ്പത്തിന്റെയോ പൊതുജനാധികാരത്തിന്റെയോ ചൂഷണമോ ദുരുപയോഗമോ ആണ് അഴിമതി. അഴിമതിക്കടിമപ്പെടുമ്പോൾ ഒരു സമൂഹത്തിന്
ധാർമികതയും നൈതികതയും നഷ്ടപ്പെടുന്നു.ഭയമോ നിയമവ്യവസ്തയോട് ബഹുമാനമോ ഇല്ലാത്ത സമൂഹമായി അവർ പരിണമിക്കുന്നു.കൈക്കൂലി,സ്വജനപക്ഷപാതം,പൊതുസ്വത്തപഹരിക്കൽ,സ്വന്തം കാര്യലാഭത്തിനായി നിയമവ്യനസ്ഥയേയോ ഭരണക്രമത്തേയോ സ്വാധീനിക്കൽ,എന്നിങ്ങനെ വിവിധ രീതിയിലുളള അഴിമതികൾ ഉണ്ട്.
ലോകബാങ്കിന്റെ കണക്കുകൾ
[തിരുത്തുക]ലോകബാങ്കിന്റെ കണക്കുകൾ പ്രകാരം പ്രതിവർഷം 1.6 ട്രില്യൺ ഡോളർ ലോകത്താകമാനം അഴിമതിയിലുടെ നഷ്ടപ്പെടുന്നു[1].വർഗ്ഗീയതയും ഭീകരവാദവും പോലെ അഴിമതി ഏറ്റവുമധികം ബാധിക്കുന്നതും സമുഹത്തിലെ ദരിദ്രവിഭാഗത്തെയാണ്.സമുഹത്തിൽ സ്വാധീനശക്തിയുളളവർ അഴിമതിയിലൂടെ നേട്ടം കൊയ്യുമ്പോൾ അവശ വിഭാഗം അവസരങ്ങളും അവകാശങ്ങളും നഷ്ടപ്പെട്ട് കൂടുതൽ അശക്തരാകുന്നു.
അവലംബം
[തിരുത്തുക]- ↑ മാതൃഭുമി ജി.കെ&കറന്റ് അഫേഴ്സ് 2016 മാർച്ച് ലക്കം