Jump to content

സാന റമദാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Zana Ramadani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Zana Ramadani
ജനനം(1984-01-10)10 ജനുവരി 1984
പൗരത്വംGermany
അറിയപ്പെടുന്നത്Die verschleierte Gefahr: Die Macht der muslimischen Mütter und der Toleranzwahn der Deutschen (2017)

ഒരു ജർമ്മൻ രാഷ്ട്രീയപ്രവർത്തകയും സ്ത്രീസ്വാതന്ത്ര്യവാദിയുമാണ് സാന റമദാനി (ജനനം 1984). അൽബേനിയൻ വംശജയായ റമദാനിയുടേത് മുസ്ലീം പശ്ചാ‌ത്തലമാണ്. സി.ഡി.യു. രാഷ്ട്രീയപാർട്ടിയുടെ പ്രാദേശിക നേതാവാണ് റമദാനി.[1] 2012-ൽ ഫെമെൻ എന്ന സംഘടനയുടെ ജർമൻ ശാഖ സ്ഥാപിച്ചതിലൂടെയാണ് സാന പ്രശസ്തയായത്. ലൈംഗിക ചൂഷണത്തിനെതിരായി മാറുമറയ്ക്കാതെയുള്ള പല പ്രതിഷേധങ്ങളും സാന സംഘടിപ്പിച്ചിട്ടുണ്ട്. ജർമനിയുടെ അടുത്ത ടോപ് മോഡൽ പരിപാടിക്കെതിരായി നടത്തിയ പ്രതിഷേധം, ഹാംബർഗിലെ ലൈംഗികത്തൊഴിലാളികളുള്ള പ്രദേശത്ത് നടത്തിയ പ്രതിഷേധം എന്നിവ പ്രാധാന്യമർഹിക്കുന്നു.[2]

അവലംബം

[തിരുത്തുക]
  1. "Homepage Junge Union Wilnsdorf". Archived from the original on 2016-03-04. Retrieved 2015-09-18.
  2. Report on Dutch TV
"https://ml.wikipedia.org/w/index.php?title=സാന_റമദാനി&oldid=4101430" എന്ന താളിൽനിന്ന് ശേഖരിച്ചത്