Y-5 ദന്തോപരിതലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മനുഷ്യൻ്റെയും ആൾക്കുരങ്ങുകളുടെയും ദന്തോപരിതലത്തിൽ അഞ്ച് മുഴകളാണുള്ളത്. ഇവക്കിടയിലൂടെയുള്ള താഴ്വരകൾ Y ആകൃതി വരക്കാവുന്ന രീതിയിലാണ്. ഈ ഈ ആകൃതിയെയാണ് Y-5 ദന്തോപരിതലമാതൃക (ഇംഗ്ലീഷ്: Y-5 pattern) എന്നുപറയുന്നത്.[1]

മനുഷ്യപൂർവികരുടെ ഫോസിൽഭാഗങ്ങളിൽ ഏറ്റവുമധികം ലഭ്യമാകുന്നത് പല്ലുകളാണ്. പല്ലുകളുടെ കാഠിന്യം മൂലം അവ ഏറെക്കാലം നശിക്കാതെ കിടക്കുമെന്നതാണ് ഇതിനു കാരണം. അതിനാൽ പുരാതന ഫോസിലുകൾ വർഗ്ഗീകരിക്കുമ്പോൾ Y-5 പാറ്റേൺ അടിസ്ഥാനമാക്കി അത് ആൾക്കുരങ്ങുകളുടേതാണോ കുരങ്ങുകളുടേതാണോ തിരിച്ചറിയാൻ സാധിക്കും. കുരങ്ങുകളുടെ പല്ലുകളിൽ അഞ്ചിനുപകരം നാല് മുഴകളായിരിക്കും ഉണ്ടാകുക.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 F Clark Howel (1965), Early Man - Life Nature Library, p 35, http://www.amazon.com/Early-man-Life-nature-library/dp/B0006BZR56

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=Y-5_ദന്തോപരിതലം&oldid=3775361" എന്ന താളിൽനിന്ന് ശേഖരിച്ചത്