ലോക ബൗദ്ധിക സ്വത്തവകാശ സംഘടന
ദൃശ്യരൂപം
(World Intellectual Property Organization എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലോക ബൗദ്ധിക സ്വത്തവകാശ സംഘടന | |
---|---|
Org type | Specialized Agency |
Acronyms | WIPO, OMPI |
Head | Director-General of WIPO Francis Gurry |
Status | Active |
Established | July 14, 1967 |
Headquarters | Geneva, Switzerland |
Website | www.wipo.int |
യുണൈറ്റഡ് നേഷൻസിന്റെ 17 പ്രത്യേക ഏജൻസികളിൽ ഒന്നാണ് ലോക ബൗദ്ധിക സ്വത്തവകാശ സംഘടന ( World Intellectual Property Organization) അഥവാ വിപോ (WIPO). ബൗദ്ധിക സ്വത്തവകാശ സേവനങ്ങൾക്കും അനുബന്ധനയങ്ങൾക്കും, വിവരസഹകരണത്തിനും വേണ്ടിയുള്ള ആഗോള സഭയാണിത്.
ലോകമെമ്പാടും ബൗദ്ധിക സൃഷ്ടികളുടെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും ബൗദ്ധിക സ്വത്തുകളുടെ സംരക്ഷണം അഭിവൃദ്ധിപ്പെടുത്താനും വേണ്ടി 1967 ലാണ് WIPO രൂപീകൃതമായത്.[1]
നിലവിൽ 189 രാജ്യങ്ങൾ WIPO യിൽ അംഗങ്ങളായുണ്ട്.[2] ഇതിന്റെ ആസ്ഥാനം ജനീവയിലാണ്.
അദ്ധ്യക്ഷ പദവിയിലിരുന്നവർ
[തിരുത്തുക]- 1st: Georg Bodenhausen, 1970–1973
- 2nd: Árpád Bogsch, 1973–1997
- 3rd: Kamil Idris, 1997–2008
- 4th: പFrancis Gurry, 2008–present