വിനോദ് കിനറിവാല
അഹമ്മദാബാദിലെ ഗുജറാത്ത് കോളേജിലെ വിദ്യാർത്ഥിയായിരുന്നു വിനോദ് കിനറിവാല (1924-1942 ആഗസ്റ്റ് 9). 1942 ആഗസ്റ്റ് 9 ന് മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിന്റെ ആദ്യ ദിവസം കോളേജിന് മുന്നിൽ പ്രതിഷേധിച്ച് ഇന്ത്യൻപതാക ഉയർത്താനുള്ള ശ്രമത്തിനിടയിൽ ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ വിനോദിനെ വെടിവെച്ചുകൊന്നു.[1] ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ കുറച്ചു പിന്നോട്ട് ഇറങ്ങി, പതാക താഴ്ത്തണമെന്ന് ആവശ്യപ്പെട്ടു. താൻ എന്തെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ച ചെയ്യാൻ പോകുന്നില്ലെന്ന് വിനോദ് പ്രതികരിച്ചു. ഇത് കേട്ട ഓഫീസർ അവനെ വെടിവെച്ചു കൊന്നു. വീരമൃത്യു വരിക്കുബോൾ 18 വയസ്സായിരുന്നു വിനോദിന്.
പിന്നീട് 1947 ൽ വീർ വിനോദ് കിനറിവാല മെമ്മോറിയലും അദ്ദേഹത്തിന്റെ പ്രതിമയും ജയപ്രകാശ് നാരായൺ കോളേജ് കാമ്പസിൽ അനാവരണം ചെയ്തു.[2]
അദ്ദേഹത്തെ വെടിവെച്ച് കൊന്ന റോഡിന് ഷാഹിദ് വീർ കിനറിവാല മാർഗ് എന്ന പേര് നൽകി.
എല്ലാ വർഷവും ഓഗസ്റ്റ് 9 ന് അഖിലേന്ത്യാ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് സംഘടന അദ്ദേഹത്തിന്റെ സ്മാരകത്തിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "Tributes to Quit India Movement martyrs:". Times of India. 17 February 2013. Archived from the original on 2013-02-17. Retrieved 2 April 2013.
- ↑ "Veer Vinod Kinariwala Memorial". Gujarat College, Government of Gujarat. Archived from the original on 2015-08-28. Retrieved 3 April 2013.