Jump to content

വിക്രമശില സേതു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vikramshila Setu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിക്രമശില സേതു
Coordinates25°16′41″N 87°01′37″E / 25.278°N 87.027°E / 25.278; 87.027
CarriesTwo lane roadway and pedestrian pathways each side
LocaleBhagalpur
പരിപാലിക്കുന്നത്Bihar Government
സവിശേഷതകൾ
MaterialConcrete and Iron
മൊത്തം നീളം4,700 metres (15,400 ft)
ചരിത്രം
നിർമ്മാണം അവസാനം2001
തുറന്നത്2001
അടച്ചുNo
Statistics
Daily trafficTwo way
ടോൾFor Heavy vehicle and four wheeler

ഒരു ഇന്ത്യൻ സംസ്ഥാനമായ ബീഹാറിൽ ഗംഗാ നദിക്കു കുറുകേ ഭഗൽപൂർ പട്ടണത്തിനു സമീപം നിർമ്മിക്കപ്പെട്ടിരിക്കുന്ന ഒരു പാലമാണ് വിക്രമശില സേതു. വിക്രമശില സ്ഥാപിച്ച ധർമ്മപാല മഹാരാജാവിന്റെ (783 820 എഡി ) നാമധേയത്തിലാണ് ഈ പാലം അറിയപ്പെടുന്നത്.

ഇന്ത്യയിലെ ഏറ്റവും നീളമേറിയ അഞ്ചാമത്തെ പാലമാണ് വിക്രമശില സേതു. 4.7 കിലോമീറ്റർ നീളമുള്ള രണ്ടുവരി പാതയോടുകൂടിയ പാലം ഗംഗയുടെ എതിർവശങ്ങളിലുള്ള ദേശീയപാത 33-നും ദേശീയപാത 31-നും ഇടയിലുള്ള ഒരു കണ്ണിയായി വർത്തിക്കുന്നു. ഗംഗയുടെ തെക്കേ കരയിലെ ഭഗൽപൂർ ഭാഗത്തുള്ള ബരാരി ഘട്ട് മുതൽ വടക്കൻ നൗഗച്ചിയ വരെ ഇത് കടന്നു പോകുന്നു. [1] ഭാഗൽപൂരിനെ പൂർണിയ, കതിഹാർ എന്നിവയുമായി ഇത് ബന്ധിപ്പിക്കുന്നു. ഭാഗൽപൂറിനും ഗംഗയിലുടനീളമുള്ള സ്ഥലങ്ങൾക്കുമിടയിലുള്ള റോഡ് യാത്ര ഗണ്യമായി കുറയ്ക്കാൻ ഇതിലൂടെയുള്ള യാത്ര സഹായിക്കുന്നു. എന്നിരുന്നാലും, ഗതാഗതം വർദ്ധിച്ചതിനാൽ പാലത്തിൽ കടുത്ത ഗതാഗതക്കുരുക്കുണ്ട്. ഇതിന് സമാന്തരമായി മറ്റൊരു പാലം നിർമ്മിക്കണമെന്ന ആവശ്യവും ഇപ്പോൾ നിലനിൽക്കുന്നു. 2018 ജൂണിൽ 4,379.01 കോടി രൂപ ചെലവഴിച്ച് 24 കിലോമീറ്റർ നീളമുള്ള വിക്രമശില-കറ്റാരിയ റെയിൽ‌-കം-റോഡ് പാലം അംഗീകരിച്ചിട്ടുണ്ട്. [2]

അവലംബം

[തിരുത്തുക]
  1. "CM for a bridge parallel to Vikramshila Setu".
  2. "'Bridge parallel to Rajendra Setu to be ready in 3 years'".
"https://ml.wikipedia.org/w/index.php?title=വിക്രമശില_സേതു&oldid=3438577" എന്ന താളിൽനിന്ന് ശേഖരിച്ചത്