വിജ്ഞാനദായിനി ദേശീയ വിദ്യാലയം
ദൃശ്യരൂപം
(Vijnjanadayini desiya vidyalayam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗാന്ധിജി വിഭാവനം ചെയ്ത ദേശീയ വിദ്യാലയത്തിൻ്റെ മാതൃകയിൽ, കേരളത്തിൽ കാസർഗോഡ് ജില്ലയിലെ ബെള്ളിക്കോത്ത് വിദ്വാൻ. പി. കേളുനായർ സ്ഥാപിച്ച സംസ്കൃത വിദ്യാലയമാണ് വിജ്ഞാനദായിനി ദേശീയ വിദ്യാലയം. 1926 ഏപ്രിൽ 17 ന് എ.സി. കണ്ണൻ നായർ ശിലാസ്ഥാപനം നടത്തിയ വിദ്യാലയം അതേ വർഷം മെയ് 22 ന് പ്രവർത്തനമാരംഭിച്ചു.[1]
ദേശിയ വിദ്യാഭ്യാസ പ്രചരണത്തിനായി സ്ഥാപിക്കപ്പെട്ട സ്കൂൾ പിന്നീട് ഇവിടുത്തെ ദേശീയപ്രസ്ഥാനത്തിന്റെ കേന്ദ്രമായി മാറി. ഇവിടുത്തെ ആദ്യ കാല അദ്ധ്യാപകരും വിദ്യാർഥികളും പഠനത്തോടൊപ്പം അയിത്തോച്ചാടനം പോലെയുള്ള സാമൂഹ്യ മുന്നേറ്റങ്ങളിലും പങ്ക് വഹിച്ചിട്ടുണ്ട്.[1]