വേദരത്നം അപ്പാക്കുട്ടി
Vedaratnam Appakutti | |
---|---|
ജനനം | |
മറ്റ് പേരുകൾ | Vedaratnam Appakutti Pillai |
തൊഴിൽ | Social worker |
മാതാപിതാക്ക(ൾ) | A. Vedaratnam Pillai |
പുരസ്കാരങ്ങൾ | Padma Shri |
ഭാരതീയ സ്വാതന്ത്ര്യസമര സേനാനിയും സാമൂഹിക പ്രവർത്തകനും കസ്തൂർബാ ഗാന്ധി നാഷണൽ മെമ്മോറിയൽ ട്രസ്റ്റിന്റെ സഹസ്ഥാപകനായിരുന്നു വേദരത്നം അപ്പാക്കുട്ടി പിള്ള . ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു ലാഭേതര സംഘടനയാണ് ഇത്. [1]തമിഴ്നാട്ടിലെ ഉപ്പു വ്യാപാരിയുടെ ഒരു കുടുംബത്തിൽ ജനിച്ചു. പിതാവ് സ്വാതന്ത്ര്യ സമര സേനാനിയായ എ. വേദരത്നം നാഗപട്ടണം ജില്ലയിലെ ഗ്രാമീണ റസിഡൻഷ്യൽ സ്കൂളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികളുടെ സഹായത്തിനായി കസ്തൂർബാ ഗാന്ധി കന്യഗുരുകുലം സ്ഥാപിച്ചു. [2][3] ഒരു അച്ചടിവിദ്യാലയവും ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ പരിശീലന സ്കൂളും, ഒരു ചന്ദനത്തിരി നിർമ്മാണ യൂണിറ്റും സ്ഥാപിക്കുന്ന ആസ്തിയിലേയ്ക്ക് വർഷങ്ങളായി ഈ സ്ഥാപനം വളർന്നിരിക്കുന്നു. [4] 1989- ൽ ഭാരത സർക്കാർ പത്മശ്രീ ബഹുമതി നൽകി അദ്ദേഹത്തെ ബഹുമാനിച്ചു.[5]
അവലംബം
[തിരുത്തുക]- ↑ "Services of freedom fighter Sardar Vedaratnam recalled". The Hindu. 27 February 2008. Retrieved September 1, 2015.
- ↑ "Kavignar Ramalingam Pillai's statue unveiled by Elangovan". The Hindu. 16 February 2009. Retrieved September 1, 2015.
- ↑ "Indian Freedom Fighter". SB FSU. 2006. Archived from the original on 2022-01-20. Retrieved September 1, 2015.
- ↑ "Satsang introduction". Oocities. 2015. Retrieved September 1, 2015.
- ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 2017-10-19. Retrieved July 21, 2015.