മൂത്രാശയത്തിലെ അണുബാധ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Urinary Tract Infection എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മൂത്രാശയത്തിലെ അണുബാധ
സ്പെഷ്യാലിറ്റിയൂറോളജി Edit this on Wikidata

വിസർജ്ജനാവയവങ്ങളെ അണുബാധയെയാണ് യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ (Urinary Tract Infection/UTI) എന്ന് വിളിക്കുന്നത്. ഇത് രണ്ടായി വേർതിരിക്കപ്പെട്ടിരിക്കുന്നു.

മൂത്രാശയത്തിനെ ബാധിക്കുന്ന അണുബാധയെ സിസ്റ്റൈറ്റിസ് എന്നു വിളിക്കും. മൂത്രമൊഴിക്കുമ്പോൾ വേദനയുണ്ടാവുക, ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന് തോന്നുക എന്നിവയാണ് സിസ്റ്റൈറ്റിസിന്റെ ലക്ഷണം.

അണുബാധ മൂത്രാശയത്തിനു മുകളിലുള്ള വിസർജ്ജനാവയവങ്ങളെ (ഉദാഹരണം വൃക്കകൾ) ബാധിക്കുമ്പോൾ അതിനെ പയലോനെഫ്രൈറ്റിസ് എന്നു വിളിക്കും. സിസ്റ്റൈറ്റിസിന്റെ ലക്ഷണങ്ങൾ കൂടാതെ പനി, ഇടുപ്പിന്റെ വശങ്ങളിൽ വേദന എന്നീ ലക്ഷണങ്ങളും പയലോനെഫ്രൈറ്റിസിൽ കാണപ്പെടും.

പ്രായമായവരിലും കുട്ടികളിലും രോഗലക്ഷണങ്ങൾ അവ്യക്തമായിരിക്കും. എഷറെക്കിയ കോളൈ എന്ന ബാക്റ്റീരിയയാണ് സാധാരണയായി രണ്ടുതരം അസുഖങ്ങൾ ഉണ്ടാക്കുന്നതെങ്കിലും വൈറസുകൾ ഫങ്കസുകൾ എന്നിങ്ങനെ മറ്റു രോഗകാരികൾ മൂലവും ഈ അസുഖമുണ്ടാകാം.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൂത്രാശയത്തിലെ_അണുബാധ&oldid=1694998" എന്ന താളിൽനിന്ന് ശേഖരിച്ചത്