ഉറി പിന്നിക്കളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Uri pinnikali എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചരടു പിന്നിക്കളി

ഒരു തരം ചരടു കുത്തിക്കളിയാണിത്. ഉറികളി എന്നും ചിലയിടത്ത് പറയാറുണ്ട്. ഇടുക്കി, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഈ കളി നിലവിലുണ്ട്. കളി സ്ഥലത്ത് മുകളിൽ തൂക്കിയിടുന്ന ചരടുകൾ പിടിച്ചു കൊണ്ട് പാട്ടുകൾ പാടി വട്ടം ചുറ്റിക്കളിക്കും. പാട്ട് പാടി കഴിയുമ്പോഴേക്കും ചരട് ഒരു ഉറിയുടെ ആകൃതിയിലായിരിക്കും. പിന്നീട് പാട്ട് പാടി കളിച്ച് ആ കെട്ട് അളിക്കുകയും ചെയ്യാം. തിരുവനന്തപുരം ജില്ലയിൽ ഇത് ചരടുപിന്നിക്കളി എന്നറിയപ്പെടുന്നു.[1]

അവലംബം[തിരുത്തുക]

  1. വിഷ്ണു നമ്പൂതിരി, ഡോ.എം.വി. (2010). ഫോക് ലോർ നിഘണ്ടു. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. p. 126. ISBN 81-7638-756-8.
"https://ml.wikipedia.org/w/index.php?title=ഉറി_പിന്നിക്കളി&oldid=3566822" എന്ന താളിൽനിന്ന് ശേഖരിച്ചത്