ഉമ്മാടെ ദുഃഖം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ummade dukham എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അർണോസ് പാതിരി

മലയാളത്തിലെ ആദ്യ വിലാപകാവ്യമാണ് അർണോസ് പാതിരി രചിച്ച ഉമ്മാടെ ദുഃഖം. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടത്തിൽ രചിക്കപ്പെട്ട 'ഉമ്മാടെ ദുഃഖം' 1862 ൽ കൊച്ചി ഈനാശ് അച്ചുകൂടത്തിൽ നിന്നാണ് ആദ്യമായി അച്ചടിച്ചത്. ആദ്യ വിലാപ കാവ്യമായി നിരൂപകർ വിലയിരുത്തുന്ന സി.എസ്. സുബ്രഹ്മണ്യൻ പോറ്റിയുടെ ഒരു വിലാപം (1902) രചിക്കപ്പെടുന്നതിനു നാൽപ്പത് വർഷം മുമ്പാണ് ഈ കൃതി പ്രസിദ്ധപ്പെടുത്തിയത്.[1]

അർണോസ് പാതിരിയുടെ ആദ്യ രചനയായ കൂതാശപ്പാന എന്ന പുത്തൻ പാനയോടൊപ്പം അച്ചടിച്ചതിനാൽ അതിന്റെ ഭാഗമാണെന്ന ധാരണയിൽ ഒരു കീർത്തനം എന്ന നിലയിലാണ് സാഹിത്യ ചരിത്രകാരന്മാർ അതിനെ പരിഗണിച്ചിരുന്നത്.

അവലംബം[തിരുത്തുക]

  1. ഡോ. പോൾ മണലിൽ (2013). മലയാളസാഹിത്യചരിത്രം എഴുതപ്പെടാത്ത ഏടുകൾ. നാഷണൽ ബുക്ക് സ്റ്റാൾ. pp. 261–272. ISBN 9780000194596.
"https://ml.wikipedia.org/w/index.php?title=ഉമ്മാടെ_ദുഃഖം&oldid=2667892" എന്ന താളിൽനിന്ന് ശേഖരിച്ചത്