ടൈപ്റൈറ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Typewriter എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


അണ്ട്ർവുഡ് കംമ്പനിയുടെ ഒരു ടൈപ് റൈട്ടർ

മലയാളത്തിൽ അച്ചെഴുത്തു യന്ത്രം എന്നു പറയാം.അക്ഷരങ്ങൾ പ്രത്യേകമായി സംവിധാനിച്ചുവച്ച കട്ടകളിൽ വിരലുകൾ കൊണ്ടമർത്തുമ്പോൾ ഒരു സിലിണ്ടറിലോ ഗോളകങ്ങളിലോ വച്ചിട്ടുള്ള കടലാസിൽ അക്കങ്ങളോ, അക്ഷരങ്ങളോ പതിപ്പിക്കുന്ന യന്ത്രത്തെ ടൈപ്റൈറ്റർ എന്ന് പറയുന്നു.ഇത് പ്രവർത്തിപ്പിക്കുന്ന ആളിനെ ടൈപ്പിസ്റ്റ് എന്നാണു വിളിക്കാറ്.കമ്പ്യൂട്ടർ വരുന്നതിന്ന് മുമ്പ് എല്ലാ പ്രധാനപ്പെട്ട ഓഫീസുകളിലും ടൈപ്റൈറ്റർ ആയിരുന്നു മുഖ്യ ടൈപിങ് യന്ത്രം.

കമ്പ്യൂട്ടർ ഇന്റർനെറ്റ് സംവിധാനങ്ങൾ ഉപയോഗിച്ച് രഹസ്യ വിവരങ്ങൾ ചോർത്താൻ എളുപ്പമാണെന്നതിനാൽ, പ്രതിരോധമന്ത്രാലയവുമായി ബന്ധപ്പെട്ട ഓഫീസുകളിൽ വീണ്ടും പഴയ ടൈപ്പ്‌റൈറ്റിംഗ് മെഷീനുകൾ തന്നെ ഉപയോഗിച്ചു തുടങ്ങാൻ 2013 ജൂലൈ മാസം റഷ്യ നടപടികൾ സ്വീകരിച്ചു തുടങ്ങി.. [1]

പ്രധാന ഭാഗങ്ങൾ- കീബോർഡ്, ഷിഫ്റ്റ് കീ, സ്പേസ് ബാർ, സിലിണ്ടർ നോബ്, കാര്യേജ് റിട്ടേൺ ലിവർ, ബാക്ക് കീ

ടൈപ്റൈറ്റർ നിർമ്മാണത്തിൽ മുൻപന്തിയിലുള്ളവർ ഇ.റമിങ്ടൺ ആന്റ് സൺസ്, ഐ.ബി.എം, ഇമ്പീരിയൽ ടൈപ്റൈറ്റേഴ്സ്,ഒലിവർ ടൈപ്റൈറ്റർ കമ്പനി,ഒലിവെട്ടി,റോയൽ,സ്മിത് കൊറോണ,അണ്ടർവുഡ് എന്നിവരാണു.

തുടക്കം[തിരുത്തുക]

അന്ധർക്ക് ഉപയോഗിക്കാൻ ഉന്തിനിൽക്കുന്ന അക്ഷരങ്ങൾ നിർമ്മിക്കുന്നതിനുള്ള ഒരു യന്ത്രം 1784-ൽ ഫ്രാൻസിൽ കണ്ടുപിടിച്ചു.വിരലുകൾ കൊണ്ടമർത്തി പ്രവർത്തിപ്പിക്കാവുന്ന കട്ടകളോടുകൂടിയ ഒരു ടൈപ്റൈറ്റർ ആദ്യമായി പ്രയോഗത്തിൽ വന്നതും ഫ്രാൻസിൽ തന്നെ ആയിരുന്നു(1829).പരിഷ്കരിച്ച ആദ്യത്തെ ടൈപ്റൈറ്റർ യന്ത്രം വിപണിയിൽ കൊണ്ടുവന്നത് റെമിങ്ടൺ കമ്പനി ആണു(1873).വൈദ്യുതികൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ആദ്യത്തെ റ്റൈപ്റൈറ്റർ ഉണ്ടാക്കിയത് 1872-ൽ തോമസ് എഡിസൺ ആണു. ഇവയെല്ലാം പ്രചാരത്തിൽ വന്നത് 1920-നു ശേഷമായിരുന്നു.

സംവിധാനം[തിരുത്തുക]

ലിപികൾ, അക്കങ്ങൾ, ചിഹ്നങ്ങൾ തുടങ്ങിയ,ഇന്നത്തെ [കമ്പ്യൂട്ടർ] കീബോർഡുകൾ ഉപയോഗിക്കുന്ന 'ക്വെർട്ടി' സംവിധാനം ആദ്യമായി തുടങ്ങിവെച്ചത് ടൈപ്രൈറ്ററുകളിലാണു. ഇതെല്ലാം പഠിപ്പിക്കാനും മറ്റും പരിശീലനം നേടിയ അധ്യാപകർ നടത്തുന്ന സ്ഥാപനങ്ങൾ എല്ലായിടത്തും, മുൻ കാലങ്ങളിൽ സജീവമായിരുന്നു. അവിടെ നിന്നും പരിശീലനം നേടി, [ഗവണ്മെന്റ്]പരീക്ഷകൾ പാസ്സായ സർട്ടിഫിക്കറ്റ് ഉള്ള ഉദ്യോഗാർത്ഥിൾക്കേ ടൈപിസ്റ്റ് ജോലികൾ ലഭിക്കുമായിരുന്നുള്ളൂ.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടൈപ്റൈറ്റർ&oldid=2217273" എന്ന താളിൽനിന്ന് ശേഖരിച്ചത്