തുമ്പൂർമുഴി മാലിന്യസംസ്കരണ മാതൃക
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
കേരളത്തിൽ പ്രചാരമാർജ്ജിച്ചുകൊണ്ടിരിക്കുന്ന ഒരു കമ്പോസ്റ്റിങ്ങ് രീതിയാണ് തുമ്പൂർമുഴി മാലിന്യസംസ്കരണ മാതൃക. കേരള വെറ്ററിനറി സർവ്വകലാശാലയിലെ അദ്ധ്യാപകനായ ഡോ. ഫ്രാൻസിസ് സേവ്യറുടെ നേതൃത്വത്തിലാണ് ഈ എയ്റോബിക്ക് കമ്പോസ്റ്റിങ്ങ് മാതൃക പരീക്ഷണനിരീക്ഷണങ്ങൾ നടത്തി വികസിപ്പിച്ചതു്. ഡോ.ടി.എം തോമസ്സ് ഐസക്കിന്റെ മേൽനോട്ടത്തിൽ ആലപ്പുഴ നഗരത്തിൽ നടപ്പിൽ വരുത്തിയ മാലിന്യസംസ്കരണപദ്ധതിയിലും തൃശ്ശൂരിലെ ഏതാനും ഫ്ലാറ്റുകളിലും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചുവരുന്നു. കർണാടകം, തമിഴ്‍നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും നേപ്പാളിലും ഈ മാതൃക ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ടു്. (കേരളാ വെറ്ററനറി സർവകലാശാലാ വാർഷിക ഗവേഷണ റിപ്പോട്ട് 2014-2015 പേജുകൾ.79 മുതൽ 80 വരെ)
പ്രവർത്തനരീതി
[തിരുത്തുക]വായുനിർഗമനത്തിന്റെയും ചാണകത്തിലെ സൂക്ഷമജീവികളുടേയും സഹായത്തോടെ മൃഗങ്ങളുടെ മൃതശരീരം വരെ ദ്രവിപ്പിച്ച് വളമാക്കാനുതകുന്ന കമ്പോസ്റ്റിങ്ങ് രീതിയാണ് തുമ്പൂർമുഴി. ഹരിത വാതകങ്ങൾ ഏറ്റവും കുറവ് ബഹിർഗമിപ്പിക്കുന്നു. ഉയരുന്ന താപനില രോഗകാരികളായ സൂക്ഷ്മ ജീവികളെയും പരാദങ്ങളേയും നശിപ്പിക്കുന്നു. പരിസ്ഥിതി സൗഹൃദം.
തുമ്പൂർമൊഴി മാതൃകയുടെ ഗുണദോഷങ്ങൾ
[തിരുത്തുക]- പരിസ്ഥിതി സൗഹൃദപരം
- ദുർഗന്ധരഹിതം
- ജൈവാവശിഷ്ടം വിലയേറിയ വളമാക്കുന്നു
- കുറഞ്ഞ സ്ഥലവിനിയോഗം
- ചെലവു കുറഞ്ഞ മാർഗ്ഗം.
- രോഗകീടങ്ങൾ നിലനിൽക്കുന്നില്ല.
- ഈച്ച ശല്ല്യം ഉണ്ടാവുന്നില്ല.
- ഊറൽ ഉണ്ടാവാത്തതിനാൽ ദുർഗന്ധം ഉണ്ടാവുന്നില്ല.
- ഉയർന്ന താപനില ഏതാണ്ടു ഒരാഴ്ചക്കാലം നിലനിൽക്കുന്നു.
- മാലിന്യങ്ങൾ ദ്രവിക്കുന്നു
- ഉയർന്ന താപനിലയിൽ രോഗാണുക്കൾ നശിക്കുന്നു.
- പരാദങ്ങളുടെ വളർച്ച തീർത്തും ഉണ്ടാവുന്നില്ല.
- മീഥൈനും കാർബൺ ഡൈ ഓക്സൈഡും പുറം തള്ളുന്നതിന്റെ അളവ് കുറക്കുന്നു
തുമ്പൂർമുഴി മോഡൽ നിർമ്മാണവും സ്ഥാപനവും
[തിരുത്തുക]അനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കൽ; വായു കടക്കാവുന്ന ചുറ്റും മതിലോടെ 4x4x4 അടി വ്യാപ്തമുള്ള ഉയർന്ന ടാങ്ക് നിർമ്മിക്കുക; ടാങ്കിന്റെ അടി ഭാഗം സിമന്റോ ,ഫെറോസിമന്റൊ ഉപയോഗിച്ച് ചെയ്യാം. എലികളെ പോലുള്ള ക്ഷുദ്രജീവികളെ തടയാൻ പുറം അരികുകൾ നെറ്റ് വെച്ച് മറയ്ക്കാം.; വിവിധ അടുക്കുകളായി ജൈവവസ്തുക്കൾ ഇതിൽ നിക്ഷേപിക്കുക.;40 മുതൽ 90 ദിവസത്തിനകം വളമായി മാറുന്നു.; 70 ഡിഗ്രി സെത്ഷ്യസ് ഉള്ളിലെ താപനില.[1]
യൂ എൻ ഡീ പീ കാലാവസ്താ നിയന്ത്രണ ഗ്രൂപ്പ് അവരുടെ 4 ഗ്രാമീണ മാലിന്യസംസ്കരണ മാതൃകയിൽ തുമ്പൂർമുഴി കമ്പോസ്റ്റ് രീതിയേ ഉൾക്കൊള്ളിച്ചിട്ടൂണ്ട്
അവലംബം
[തിരുത്തുക]- ↑ ദീപക് മാത്യൂ,ഫ്രാൻസിസ് സേവ്യർ,നസീർ (2015) തുമ്പൂർമുഴി മോഡൽ എയ് റോബിക് കമ്പോസ്റ്റിങ്ങ് ജൈവമാലിന്യ സംസ്ക്രരണത്തിന് ഒരുത്തമ മാർഗ്ഗം.നാലാമത് പഠന കോൺഗ്രസ്സ് പേജുകൾ 108-109)