ദ റോഡ്സ് മസ്റ്റ് റോൾ
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
---|---|
ഭാഷ | ഇംഗ്ലീഷ് |
സാഹിത്യവിഭാഗം | ശാസ്ത്ര ഫിക്ഷൻ ചെറുകഥ |
പ്രസിദ്ധീകരിച്ച തിയതി | 1940 |
ISBN | ലഭ്യമല്ല |
1940-ൽ റോബർട്ട് ഹൈൻലൈൻ രചിച്ച ചെറുകഥയാണ് "ദ റോഡ്സ് മസ്റ്റ് റോൾ". 1960-കളിൽ സയൻസ് ഫിക്ഷൻ റൈറ്റേഴ്സ് ഓഫ് അമേരിക്ക (എസ്.എഫ്.ഡബ്ല്യൂ.എ.) ഈ കൃതിക്ക് റിട്രോസ്പെക്റ്റീവ് നെബുല പുരസ്കാരം നൽകുകയുണ്ടായി. ഇത് 1970-ൽ സയൻസ് ഫിക്ഷൻ ഹാൾ ഓഫ് ഫെയിം എന്ന ആന്തോളജിയുടെ ഒന്നാം വോളിയത്തിൽ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു.[1]
സമീപഭാവിയിൽ മനുഷ്യർക്ക് സഞ്ചരിക്കാവുന്ന മണിക്കൂറിൽ 100 മൈൽ വരെ വേഗത്തിൽ സ്വയം നീങ്ങുന്ന റോഡുകൾ ഹൈവേകൾക്കു പകരം നിലവിൽ വരുന്ന കാലത്താണ് ഈ കഥ നടക്കുന്നത്.
സാങ്കേതിക വിദ്യയുടെ മാറ്റം, സമൂഹത്തിന്റെ കെട്ടുറപ്പ് എന്നിവയാണ് ഹൈൻലൈന്റെ പ്രമേയങ്ങൾ. ഫങ്ഷണലിസം എന്ന സാങ്കൽപ്പിക സാമൂഹ്യപ്രസ്ഥാനമാണ് ഹൈൻലൈൻ ഇതിൽ വിശകലനം ചെയ്യുന്നത്. ഒരാൾ സമൂഹത്തിൽ ചെയ്യുന്ന ജോലിയുടെ പ്രാധാന്യത്തിനനുസരിച്ചാവണം അദ്ദേഹത്തിനു കിട്ടുന്ന പ്രതിഫലവും സമൂഹത്തിലെ സ്ഥാനവും നിർണ്ണയിക്കപ്പെടേണ്ടത് എന്ന ആശയം ഇദ്ദേഹം മുന്നോട്ടുവയ്ക്കുന്നു.
പ്രമേയങ്ങൾ
[തിരുത്തുക]ഡാമൺ നൈറ്റ്, ദ പാസ്റ്റ് ത്രൂ റ്റുമോറോ, വോളിയം 1. എന്ന കൃതിയുടെ പരിചയപ്പെടുത്തലിൽ ചെലവു കുറഞ്ഞ സഞ്ചാരമാർഗ്ഗങ്ങൾ നിലവിൽ വരുമ്പോൾ പട്ടണങ്ങൾ അതിനനുസരിച്ച് പരന്നു വികസിക്കുമെന്നും (urban sprawl) പട്ടണങ്ങൾക്കിടയിൽ സ്യൂഡോപോഡുകൾ പോലെ വികാസം നടക്കുമെന്നും ഹൈൻലൈൻ പ്രവചിച്ചത് ചൂണ്ടിക്കാട്ടുന്നു.
അഡാപ്റ്റേഷനുകൾ
[തിരുത്തുക]ഡൈമെൻഷൻ എക്സ് എന്ന റേഡിയോ പരിപാടിക്കായി 1950-ലും എക്സ് മൈനസ് വൺ എന്ന പരിപാടിക്കായി 1956-ലും ഈ കൃതി മാറ്റങ്ങളോടെ ഉപയോഗിച്ചിരുന്നു.
ഇതും കാണുക
[തിരുത്തുക]കുറിപ്പുകൾ
[തിരുത്തുക]- ↑ Silverberg 1970, പുറം. xii
അവലംബം
[തിരുത്തുക]Silverberg, Robert, ed. (1970), The Science Fiction Hall of Fame, Volume One, 1929–1964, Tom Doherty Associates, ISBN 0-7653-0537-2
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- The Roads Must Roll Radio Play from 1950 Archived 2010-05-10 at the Wayback Machine.