ദി അയൺ ലേഡി
ദി അയൺ ലേഡി | |
---|---|
സംവിധാനം | ഫില്ല ലോയിഡ് |
നിർമ്മാണം |
|
രചന | അബി മോർഗൻ |
അഭിനേതാക്കൾ |
|
സംഗീതം | തോമസ് ന്യൂമാൻ[1] |
സ്റ്റുഡിയോ | Pathé Film 4 UK Film Council Media Rights Capital |
വിതരണം | The Weinstein Company (US) 20th Century Fox (UK) Pathé (International) |
റിലീസിങ് തീയതി |
|
രാജ്യം | യുണൈറ്റഡ് കിംഗ്ഡം ഫ്രാൻസ് |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $13 million |
സമയദൈർഘ്യം | 105 min |
ആകെ | $72,467,718 [2] |
ഇംഗ്ലണ്ടിൽ ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി മാർഗരറ്റ് താച്ചറിന്റെ ജീവിതത്തെ ആസ്പദമാക്കി 2011-ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ് ചലച്ചിത്രമാണ് ദി അയൺ ലേഡി. ഫില്ല ലോയ്‌ഡ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ താച്ചറിന്റെ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത് മെറിൽ സ്ട്രീപ്പാണ്. എന്നാൽ അവരുടെ ആദ്യകാല രാഷ്ട്രീയ ജീവിതം അവതരിപ്പിച്ചിരിക്കുന്നത് അൽക്സാണ്ഡ്ര റോച്ച് എന്ന മറ്റൊരു നടിയാണ്. നായികാപ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നതും സ്ത്രീകളാണെന്ന പ്രത്യേകത കൂടിയുണ്ട്.
ബ്രിട്ടണിലെ പുരുഷാധിപത്യം നിറഞ്ഞ രാഷ്ട്രീയത്തെ ഏറെക്കാലം ഉൾപ്പിടിയിലൊതുക്കി നിർത്തുകയും എന്നാൽ വാർദ്ധക്യത്തിൽ മറവിരോഗത്തോടും അവശതകളോടും മല്ലിടുകയും ചെയ്യേണ്ടി വരുന്ന താച്ചറിന്റെ ജീവിതകഥ ഷേക്‌സ്പീരിയൻ ദുരന്തനാടക ശൈലിയിലാണ് [4] ദി അയൺ ലേഡിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ അഭിനയം മെറിൽ സ്ട്രീപ്പിന് മികച്ച നടിക്കുള്ള ഓസ്‌കാർ, ഗോൾഡൻ ഗ്ലോബ്, ബാഫ്ത തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിക്കൊടുത്തു.
അവലംബം
[തിരുത്തുക]- ↑ "Thomas Newman to Score 'The Iron Lady'". Film Music Reporter. 23 September 2011. Retrieved 25 September 2011.
- ↑ 2.0 2.1 "The Iron Lady". Box Office Mojo. 22 January 2012. Retrieved 23 January 2012.
- ↑ Bamigboye, Baz (22 April 2011). "Meet Meryl, the queen of the blues as new pictures reveal her latest role as The Iron Lady". Daily Mail. UK. Retrieved 22 April 2011.
- ↑ "പിന്നെയും മെറിൽ". മലയാള മനോരമ. മാർച്ച് 4, 2012. Archived from the original on 2012-03-08. Retrieved മാർച്ച് 4, 2012.