Jump to content

ദി ഇമ്പീരിയൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(The Imperial, New Delhi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
The Imperial, New Delhi
The Imperial, New Delhi
Hotel facts and statistics
Location Janpath, New Delhi
Opening date 1936
Architect Blomfield
Owner Akoi Family
No. of restaurants 6
No. of rooms 233
of which suites 44
No. of floors 3
Website The Imperial, Official website

1931-ൽ പണിത ആഡംബര ഹോട്ടലാണ് ന്യൂഡൽഹിയിൽ സ്ഥിതിചെയ്യുന്ന ദി ഇമ്പീരിയൽ, ന്യൂഡൽഹി. ന്യൂഡൽഹിയിലെ കനോട്ട് പ്ലേസിൻറെ സമീപം മുൻപ് ക്വീൻസ് വേ എന്നറിയപ്പെട്ടിരുന്ന, ജൻപഥിലാണ് ഹോട്ടൽ സ്ഥിതിചെയ്യുന്നത്. ഇതാണ് ന്യൂഡൽഹിയുടെ ആദ്യ ആഡംബര ഹോട്ടൽ. [1][2]

ഇന്ന്, ബ്രിട്ടീഷ് ഇന്ത്യയുടേയും സ്വതന്ത്ര ഇന്ത്യയുടേയും കലകളുടേയും കലാരൂപങ്ങളുടെയും ഡെൽഹിയിലുള്ള ഏറ്റവും വലിയ ശേഖരമുള്ളത് ഇവിടെയാണ്‌. ഇവിടെ മ്യൂസിയവും ആർട്ട്‌ ഗാലറിയും ഉണ്ട്. [3]

ചരിത്രം

[തിരുത്തുക]

ദി ഇമ്പീരിയൽ നിർമിച്ചത് എസ്. ബി. എസ്. രഞ്ജിത്ത് സിംഗ് ആണു, ആർ. ബി. എസ്. നരൈൻ സിംഗിൻറെ മകൻ, 1911-ൽ ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ടയിൽനിന്നും ന്യൂഡൽഹിയിലേക്കു മാറ്റുമ്പോൾ. [4]

1996 മുതൽ 2001 വരെ ഹോട്ടലിൻറെ ജനറൽ മാനേജരും വൈസ് പ്രസിഡന്റുമായ ഹർവീന്ദർ സെഖോൻ ആണു ഹോട്ടലിൻറെ പുനരുദ്ധീകരണം നടത്തിയത്. അദ്ദേഹത്തിൻറെ സമയത്ത് നെതർലാൻഡ്‌സ് രാജ്ഞി, ഹോളിവുഡ് നടന്മാർ നടികൾ, സാഹസികർ, ബിസിനസ്‌ വ്യക്തിത്വങ്ങൾ എന്നിവർ ഹോട്ടലിൽ അതിഥികളായെത്തി. മാത്രമല്ല അദ്ദേഹം 6 ഭക്ഷണശാലകളും “സ്പൈസ് റൂട്ട്” “പട്യാല പെഗ് ബാർ” “1911 റെസ്റ്റരന്റ് ആൻഡ്‌ ബാർ” “ഡാനിയേൽസ് ടവേർൻ” “സാൻ ഗിമിഗ്നണോ” എന്നീ പേരുകളിൽ ബാറുകളും ആരംഭിച്ചു.

പൈതൃകം

[തിരുത്തുക]

ഇമ്പീരിയൽ ഹോട്ടൽ അതിൻറെ പൈതൃകത്തിനും ചരിത്രത്തിനും പേരുകേട്ടതാണ്. “പട്യാല പെഗ്” എന്ന് പേരുള്ള ഒരു പ്രശസ്തമായ ബാർ ഈ ഹോട്ടലിൽ ഉണ്ട്. ഈ ബാറിൽ വെച്ചാണ് പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റു, മഹാത്മാ ഗാന്ധി, മുഹമ്മദ്‌ അലി ജിന്ന, ലോർഡ്‌ മൌണ്ട്ബാറ്റൺ എന്നിവർ ചേർന്നു ഇന്ത്യൻ വിഭജന ചർച്ച നടത്തിയതും, പാകിസ്താൻ എന്നാ രാജ്യം രൂപീകരിക്കപ്പെടുന്നതും. [5][6]

സൗകര്യങ്ങൾ

[തിരുത്തുക]

ദി ഇമ്പീരിയൽ ന്യൂഡൽഹിയിൽ ഭക്ഷണം കഴിക്കാൻ 9 ഭക്ഷണശാലകളുണ്ട്. ഡ്രിങ്ക്സ് പൂളിൻറെ അടുത്തുള്ള ബാറിൽ എപ്പോഴും ലഭ്യമാണ്. ദിവസത്തിൽ 24 മണിക്കൂർ റൂം സർവിസുകൾ ലഭ്യമാണ്. എല്ലാ ദിവസവും രാവിലെ കോഫീ ഷോപ്പിൽ ഭൂഖണ്ഡ ഭക്ഷണങ്ങൾ വിളമ്പും. വിനോദ സൗകര്യങ്ങളിൽ ഹെൽത്ത് ക്ലബ്‌, നീന്തൽക്കുളം, നീരാവി മുറി എന്നിവ ഉൾപ്പെടുന്നു. ഹോട്ടലിലെ പൂർണ സജ്ജമായ ഹെൽത്ത് സ്പായിൽ ശരീര ചികിത്സകൾ, മസ്സാജ്/ ചികിത്സാ മുറികൾ, ഫേഷ്യൽ, ബ്യൂട്ടി പാർലർ സേവനങ്ങൾ എന്നിവ ലഭ്യമാണ്.

ദി ഇമ്പീരിയൽ ന്യൂഡൽഹിയിൽ 235 മുറികളുണ്ട്. ഓരോ മുറികളിലും മിനി ബാറുകളും സിഡി പ്ലയറുകളും ലഭ്യമാണ്. അധിക തുക നൽകിക്കൊണ്ട് ഉപയോഗിക്കാവുന്ന ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്‌, വൈഫൈ സൗകര്യങ്ങളും ലഭ്യമാണ്. ഉപചാരപൂർവ്വം നൽകുന്ന ദിനപത്രത്തിനു പുറമേ ലാപ്ടോപ് വെക്കാൻ അനുയോജ്യമായ മേശകളും ഷെൽഫുകളും, വോയിസ്‌ മെയിലോട് കൂടിയുള്ള ലാൻഡ്‌ ലൈൻ ടെലിഫോൺ സൗകര്യവും ഉണ്ട്. റൂമിൽ നിങ്ങൾക്കു ഉപയോഗിക്കാവുന്ന 32 ഇഞ്ച്‌ പ്ലാസ്മ ടിവിയിൽ ലോകത്തിലെ ഒട്ടുമിക്ക പ്രശസ്ത സാറ്റലൈറ്റ് ചാനലുകളും ലഭ്യമാകും. കൂടാതെ ഡിവിഡി പ്ലയറും ലഭ്യമാണ്. അതിഥികൾക്കു അധിക ബെഡ്ഷീറ്റും, ഉറക്കത്തിൽനിന്നും ഉണരാനുള്ള കാൾ ചെയ്യാനും ആവശ്യപ്പെടാവുന്നതാണ്.

പ്രാഥമിക സൗകര്യങ്ങൾ:

[തിരുത്തുക]
  • വൈഫൈ
  • എയർ കണ്ടീഷണർ
  • 24 മണിക്കൂർ ചെക്ക്‌ ഇൻ
  • ഭക്ഷണശാല
  • ബാർ
  • കഫെ
  • റൂം സേവനം
  • ഇന്റർനെറ്റ്‌
  • ബിസിനസ്‌ സെൻറെർ
  • പൂൾ
  • ജിം

പ്രാഥമിക റൂം സൗകര്യങ്ങൾ:

[തിരുത്തുക]
  • എയർ കണ്ടീഷനിംഗ്
  • ലിഫ്റ്റ്‌
  • ഡോർമാൻ
  • എക്സ്പ്രസ്സ്‌ ചെക്ക്‌-ഇൻ
  • എക്സ്പ്രസ്സ്‌ ചെക്ക്‌-ഔട്ട്‌
  • വൈഫൈ
  • ഔദ്യോഗിക വിരുന്ന് സൗകര്യം
  • നോൺ-സ്മോകിംഗ് മുറികൾ

ബിസിനസ്‌ സൗകര്യങ്ങൾ:

[തിരുത്തുക]
  • എയർ കണ്ടീഷനിംഗ്
  • ലിഫ്റ്റ്‌
  • ഡോർമാൻ
  • എക്സ്പ്രസ്സ്‌ ചെക്ക്‌-ഇൻ
  • എക്സ്പ്രസ്സ്‌ ചെക്ക്‌-ഔട്ട്‌
  • വൈഫൈ
  • ഔദ്യോഗിക വിരുന്ന് സൗകര്യം
  • നോൺ-സ്മോകിംഗ് മുറികൾ

സ്ഥാനം

[തിരുത്തുക]

ബിസിനസ്‌ സൌഹാർദ്യമായ ദി ഇമ്പീരിയൽ ന്യൂഡൽഹി ഹോട്ടൽ സെൻട്രൽ ഡൽഹിയിൽ ജന്തർ മന്തർ, കനോട്ട് പ്ലേസ്, പ്രസിഡന്റിൻറെ കൊട്ടാരം എന്നിവയ്ക്ക് സമീപമായാണ് സ്ഥിതിചെയ്യുന്നത്. റെഡ് ഫോർട്ട്‌, ഹുമയൂണിൻറെ കല്ലറ എന്നിവയാണ് മറ്റു പ്രസിദ്ധമായ സമീപ സ്ഥലങ്ങൾ.

അവലംബം

[തിരുത്തുക]
  1. The Imperial, New Delhi New York Times
  2. Famous Hotels: Imperial New Delhi - the making of By Andreas Augustin. 4hoteliers.com. 11 December 2006.
  3. The Imperial Delhi, by Patrick Horton, Richard Plunkett, Hugh Finlay. Lonely Planet, 2002. ISBN 1-86450-297-5. p. 107-108.
  4. "About The Imperial New Delhi". c;eartrip.com. Retrieved 2015-09-29.
  5. Great, grand & famous hotels, by Fritz Gubler, Raewyn Glynn. Publisher: Great, Grand & Famous Hotels, 2008. ISBN 0-9804667-0-9.p. 250.
  6. The Imperial Asia's Legendary Hotels: The Romance of Travel, by William Warren, Jill Gocher. Tuttle Publishing, 2007. ISBN 0-7946-0174-X. p. 28.
"https://ml.wikipedia.org/w/index.php?title=ദി_ഇമ്പീരിയൽ&oldid=2308890" എന്ന താളിൽനിന്ന് ശേഖരിച്ചത്