പദം (ഗണിതം)
ദൃശ്യരൂപം
(Term (mathematics) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗണിതശാസ്ത്രത്തിൽ പദം എന്നത് സ്ഥിരാങ്കമോ ചരമോ പ്രസ്താവനയോ ആയതും + അഥവാ - എന്നീ കാരകങ്ങൾ കൊണ്ട് വേർതിരിക്കപ്പെട്ടതുമായ ഏതുമൂല്യത്തേയും സൂചിപ്പിക്കുന്നു.
മൌലികഗണിതശാസ്ത്രത്തിൽ പദം എന്നത് ഒരു സംഖ്യയോ ചരമോ അല്ലെങ്കിൽ നിരവധി സംഖ്യകളുടേയും ചരങ്ങളുടേയും ഗുണനഫലമോ ആവാം. ഉദാഹരണത്തിന് 3 + 4x + 5yzw പരിഗണിക്കുക.+ കൊണ്ട് വേർതിരിക്കപ്പെട്ടതായ 3,4x,5yzw ഇവയെല്ലാം പദങ്ങളാണ്.
പദവ്യുല്പത്തി
[തിരുത്തുക]പദം എന്നതിന്റെ ആംഗലേയപദമായ term,അതിര് അഥവാ അതിർരേഖ എന്നർത്ഥം വരുന്ന terminus എന്ന ലാറ്റിൻ വാക്കിൽ നിന്നു ഉത്ഭവിച്ചതാണ്.