താക്കു മിക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Taku Miki എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


താക്കു മിക്കി (Taku Miki) എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന തൊമിത മിക്കി (Tomita Miki) ഒരു ജാപ്പനീസ് കവിയും നോവലിസ്റ്റുമായിരുന്നു. താക്കു മിക്കി 1935 മെയ് 13 ന് ടോക്കിയോയിൽ ജനിച്ചു. മഞ്ചുക്കുവോ എന്ന സ്ഥലത്താണ് ജീവിച്ചത്. 1946 ൽ ജപ്പാനിലേക്കു തിരിച്ചുവന്നു. 1959ൽ വസേദ സർവകലാശാലയിൽ നിന്ന് റഷ്യൻ സാഹിത്യത്തിൽ ബിരുദം നേടി. കോളേജ് വിദ്യാഭ്യാസകാലത്തു ബങ്കാക്കു സോഷിക്കി എന്ന മാഗസിനിൽ നിരൂപണങ്ങളും കവിതകളും എഴുതിയിരുന്നു.

ടോക്കിയോ ഗോസെൻ സഞ്ജി(3 AM in Tokyo - 1966), ഹോറോബിത കുനി നോ താബി(Travels in a Ruined country- 1969), ഹൊഗേകി നൊ അതൊ ദേ(After the Bombardment - 1973) എന്നിവയാണ് മിക്കിയുടെ പ്രമുഖകൃതികൾ

കൃതികൾ[തിരുത്തുക]

  • ഫുറുയേറു ഷിത(with quivering Tongue - 1974)
  • കരേര ഗാ ഹാഷിരിനുകേത ഹി(The Day They Went the Distance - 1978)
  • ഘോഷ്യാ നൊ അകി(The Charioteer in Autumn - 1985)
  • കോഗുമാ സ നൊ ഒട്ടോക്കോ(The Man from the Little Dipper - 1989)
  • കൊതോബ നൊ സുരു ഷിഗോതൊ(The Works Words Do - 1975)
  • ടോക്കിയോ ബിഷിതേക്കി ഹോകോ(MicroscOpic Strolls Through Tokyo - 1975)
  • പോട്ടപോട്ടാ(Drip, Drip - 1984)

പുരസ്കാരങ്ങൾ[തിരുത്തുക]

  • തകാമി ജുൻ പുരസ്കാരം - 1970 - വാഗ കിഡി രാൻഡോ(Our kiddy land)
  • അകുതഗാവ പുരസ്കാരം - 1973 - ഹിവാ(Finch)
  • നോമ ജുവനൈൽ സാഹിത്യപുരസ്കാരം - 1984 - പോട്ടപോട്ടാ(Drip drip)
  • ഹിരാബയാഷി തായ്കോ പുരസ്കാരം - 1986 - ഘ്യോഷാ നൊ അകി(Autumn of the driver)
  • താനിസാകി പുരസ്കാരം - 1997 - റോജി

അവലംബം[തിരുത്തുക]

"Face à Google, la résistance s'organise partout". Courrier International (in French). 19 November 2009. Retrieved 31 December 2010.

"https://ml.wikipedia.org/w/index.php?title=താക്കു_മിക്കി&oldid=4023612" എന്ന താളിൽനിന്ന് ശേഖരിച്ചത്