Jump to content

ടി. ഓസ്റ്റിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(T. Austin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സർ
തോമസ് ഓസ്റ്റിൻ
തിരുവിതാംകൂർ ദിവാൻ
ഓഫീസിൽ
1932–1934
Monarchചിത്തിര തിരുനാൾ
മുൻഗാമിവി.എസ്. സുബ്രഹ്മണ്യ അയ്യർ
പിൻഗാമിമുഹമ്മദ് ഹബീബുള്ള
വ്യക്തിഗത വിവരങ്ങൾ
ജനനം(1887-07-20)20 ജൂലൈ 1887
ബ്രിട്ടൻ
മരണം1976 (89 വയസ്സ്)
ബ്രിട്ടൻ

സർ തോമസ് ഓസ്റ്റിൻ കെ.സി.ഐ.ഇ. (1887 ജൂലൈ 20 - 1976) ഇന്ത്യൻ സിവി‌ൽ സർവീസ് ഉദ്യോഗസ്ഥനും ഭരണകർത്താവുമായിരുന്നു. ഇദ്ദേഹം 1932 മുതൽ 1934 വരെ തിരുവിതാംകൂറിന്റെ ദിവാനായിരുന്നു.

ആദ്യകാലജീവിതം

[തിരുത്തുക]

റെവ. ടി ഓസ്റ്റിൻ എന്ന ബ്രിട്ടീഷ് പാതിരിയുടെ മകനായാണ് തോമസ് ഓസ്റ്റിൻ 1887-ൽ ജനിച്ച‌ത്. പ്ലിമത്ത് കോളേജിലും കേംബ്രിഡ്ജിലെ ജീസസ് കോളേജിലുമായാണ് ഇദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

ഇൻഡ്യൻ സിവിൽ സർവീസ്

[തിരുത്തുക]

1910-ൽ ഇദ്ദേഹം ഇൻഡ്യൻ സിവിൽ സർവ്വീസിൽ ചേർന്നു. താഴ്ന്ന നിലയിലുള്ള പല തസ്തികകളിലും ജോലി ചെയ്ത ശേഷമാണ് ഇദ്ദേഹത്തിന് 1929-ൽ നീലഗിരി ജില്ലയുടെ കളക്ടറായി ജോലി ലഭിച്ചത്. 1932 വരെ ഇദ്ദേഹം ഈ ലാവണത്തിൽ തുടർന്നു. ഇതിനു ശേഷം രണ്ടു വർഷത്തെ കരാറിൽ ഇദ്ദേഹത്തിന് തിരുവിതാംകൂർ ദിവാനായി ജോലി നൽകപ്പെട്ടു. പിന്നീട് ഇദ്ദേഹം മദ്രാസ് ഭരണകൂടത്തിന്റെ ചീഫ് സെക്രട്ടറിയായും ജോലി ചെയ്യുകയുണ്ടായി.

1976-ൽ 89 വയസ്സിലായിരുന്നു ഇദ്ദേഹം മരിച്ചത്.[1]

സ്ഥാനമാനങ്ങൾ

[തിരുത്തുക]

1945-ൽ ഇദ്ദേഹത്തിന് നൈറ്റ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി ഇൻഡ്യൻ എമ്പയർ എന്ന സ്ഥാനം നൽകപ്പെട്ടു.

ബാംഗളൂരിലെ ഓസ്റ്റിൻ ടൗൺ ഇദ്ദേഹത്തിന്റെ സ്മരണാർത്ഥമാണ് നാമകരണം ചെയ്യപ്പെട്ടത്. പട്ടണത്തിലെ കന്റോണ്മെന്റ് പ്രദേശത്ത് കുറഞ്ഞ വരുമാനക്കാർക്കായി ഇദ്ദേഹം വീടുകൾ പണിതിരുന്നു.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Past Muster". TimeOut Bengaluru. Archived from the original on 2020-07-08. Retrieved 2013-03-03.

സ്രോതസ്സുകൾ

[തിരുത്തുക]
  • Kelly's handbook to the titled, landed and official classes, Volume 95. Kelly's Directories. 1969. p. 182.
"https://ml.wikipedia.org/w/index.php?title=ടി._ഓസ്റ്റിൻ&oldid=4092502" എന്ന താളിൽനിന്ന് ശേഖരിച്ചത്