സുരേഷ് ബാബു
സുരേഷ് ബാബു | |
---|---|
![]() ഒളിമ്പ്യൻ സുരേഷ് ബാബു | |
ജനനം | 1953, ഫെബ്രുവരി 10 |
മരണം | 2011, ഫെബ്രുവരി 19 |
ദേശീയത | ![]() |
കേരളത്തിൽ നിന്നുള്ള ഒരു മുൻ ലോംഗ് ജമ്പുകാരനാണ് സുരേഷ് ബാബു (ജനനം: 10 ഫെബ്രുവരി 1953 - മരണം 2011 ഫെബ്രുവരി 19). ലോംഗ് ജമ്പ്, ട്രിപ്പിൾ ജംബ്, ഹൈ ജംബ് എന്നീ മത്സര ഇനങ്ങളിൽ മത്സരിച്ചിട്ടുള്ള ഇദ്ദേഹം രണ്ടു തവണ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയിട്ടുണ്ട്. 1974 ൽ നടന്ന ടെഹ്‌റാൻ ഏഷ്യൻ ഗെയിംസിലും, 1978 ൽ നടന്ന ബാംഗോക് ഏഷ്യൻ ഗെയിംസിലും ഇദ്ദേഹം മെഡൽ നേടിയിട്ടുണ്ട്. 1972 മുതൽ 1979 വരെ ഇദ്ദേഹം സജീവമായിരുന്നു. 2011 ഫെബ്രുവരി 19-ന് ഹൃദയാഘാതം മൂലം അന്തരിച്ചു[1].
ജീവിതരേഖ[തിരുത്തുക]
1953 ഫെബ്രുവരി 10 ന് കൊല്ലത്താണ് ഇദ്ദേഹത്തിന്റെ ജനനം. ഒരു സയൻസ് ഗ്രാജുവേറ്റ് കൂടിയാണ് ഇദ്ദേഹം. 1972 - ലെ മ്യൂണിക് ഒളിംപിക്‌സിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു. 1973 ലെ ഹൈജംപിൽ ദേശീയ ചാമ്പ്യനായിരുന്നു. തുടർന്ന് ആറ് വർഷക്കാലം ചാമ്പ്യൻപട്ടം ഇദ്ദേഹം നിലനിർത്തി. 1974 - ലിൽ തെഹ്‌റാൻ ഏഷ്യൻ ഗെയിംസിലാണ് അന്തരാഷ്ട്ര തലത്തിൽ സുരേഷ് ബാബു ആദ്യമായി മെഡൽ നേടുന്നത്. സിലോൺ. ലാഹോർ, ഫിലിപ്പൈൻസ് ഗെയിംസുകളിൽ ഇന്ത്യക്കായി ഇദ്ദേഹം മെഡലുകൾ നേടിയിട്ടുണ്ട്. കൂടാതെ ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലകനായും പ്രവർത്തിച്ചിരുന്നു. 1974, 1977, 1979 വർഷങ്ങളിൽ ലോങ് ജംപിലും ചാമ്പ്യൻഷിപ്പ് നേടിയിരുന്നു. കൂടാതെ ഈ കാലയളവിൽ 1974, 1976, 1978 വർഷങ്ങളിൽ ട്രിപ്പിൾ ജംപിലും ചാമ്പ്യൻഷിപ്പ് നേടി.
2011-ലെ ദേശീയഗെയിംസിൽ പങ്കെടുക്കവേയായിരുന്നു അന്ത്യം. ദേശീയഗെയിംസിലെ കേരളത്തിന്റെ സംഘത്തലവനായിരുന്നു ഇദ്ദേഹം. 2011 ഫെബ്രുവരി 19-ന് ഹൃദയാഘാതം മൂലം റാഞ്ചിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വച്ച് അന്തരിച്ചു[2]. ഫെബ്രുവരി 20-ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലും കുന്നുകുഴിയിലെ വീട്ടിലും മൃതദേഹം പൊതുദർശനത്തിനു വച്ച ശേഷം വൈകിട്ട് 6-ന് തിരുവനന്തപുരം ശാന്തികവാടത്തിൽ സംസ്കരിച്ചു[3].
പുരസ്കാരങ്ങൾ[തിരുത്തുക]
- അർജ്ജുന പുരസ്കാരം 1978-79