Jump to content

ശ്രീവിദ്യ രാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sreevidya Rajan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരതീയ വായുസേനയുടെ പൈലറ്റും കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കുന്ന ആദ്യത്തെ വനിതാ പൈലറ്റുമാണ് ഫ്ലൈറ്റ് ലെഫ്റ്റനന്റ് (റിട്ട.) ശ്രീവിദ്യ രാജൻ[1][2]. കരസേനയിലെ ഉദ്യോഗസ്ഥനായ പിതാവും സ്കൂൾ അധ്യാപികയായ മാതാവിന്റെയും 4 മക്കളിൽ ഒരാളായി പാലക്കാട് തത്തമംഗലത്ത് ജനിച്ചു[3]. ബിരുദാനന്തര ബിരുദത്തിനുശേഷം ഗുഞ്ചൻ സക്സേന ഉൾപ്പെടെയുള്ള 25 വനിതാ പൈലറ്റുമാരിൽ ഒരാളായി 1994 ൽ വായുസേനയിൽ ചേരുകയും ചെയ്തു[4]. ഗുഞ്ചൻ സക്സേന: ദ കാർഗിൽ ഗേൾ എന്ന പേരിൽ സിനിമ പുറത്തിറങ്ങിയതോടെ വിവാദങ്ങൾ തുടങ്ങുകയായിരുന്നു.ശ്രീവിദ്യ രാജനല്ല; ഗുഞ്ചൻ സക്സേനയായിരുന്നു യുദ്ധരംഗത്ത് പ്രവർത്തിച്ച ആദ്യ വനിത എന്ന വിഷയത്തിൽ വിവാദങ്ങൾ ഉണ്ടാകുകയും ഗുഞ്ചനല്ല ശ്രീവിദ്യയാണ് കാർഗിൽ യുദ്ധരംഗത്ത് പങ്കെടുത്ത ആദ്യ പൈലറ്റ് എന്ന് ഇവർക്കൊപ്പം പരിശീലനം നേടിയ വിങ് കമാൻഡർ (റിട്ട.) നമ്രത ചാണ്ടി അഭിപ്രായപ്പെടുകയും ചെയ്തു[5].

അവലംബം

[തിരുത്തുക]
  1. outlookindia.com ൽ നിന്നും ശേഖരിച്ചത് 30.10.2021
  2. newindianexpress.com ൽ നിന്നും ശേഖരിച്ചത് 30.10.2021
  3. onmanorama.com ൽ നിന്നും ശേഖരിച്ചത് 30.10.2021
  4. indiatimes.com ൽ നിന്നും ശേഖരിച്ചത് 30.10.2021
  5. odishabytes.com ൽ നിന്നും ശേഖരിച്ചത് 30.10.2021
"https://ml.wikipedia.org/w/index.php?title=ശ്രീവിദ്യ_രാജൻ&oldid=3936864" എന്ന താളിൽനിന്ന് ശേഖരിച്ചത്