Jump to content

ചാര ഉപഗ്രഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Spy satellite എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പട്ടാള ഇന്റലിജൻസ് ആവശ്യങ്ങൾക്കുപയോഗിക്കുന്ന ഭൗമ നിരീക്ഷണ ഉപഗ്രഹത്തേയോ വാർത്താവിനിമയ ഉപഗ്രഹത്തേയോ പറയുന്ന പേരാണ് ചാര ഉപഗ്രഹം.

ആവിർഭാവം

[തിരുത്തുക]

1955 മാർച്ച് 16-നു ശത്രുസങ്കേത പരിശോധന നടത്തുന്നതിനു കൂടുതൽ മെച്ചപ്പെട്ട ഉപഗ്രഹം വികസിപ്പിച്ചെടുക്കാൻ യു.എസ് എയർ ഫോർസ് ഔദ്യോഗികപ്രഖ്യാപനം നടത്തി. തിരഞ്ഞെടുത്ത പ്രദേശങ്ങളുടെ മേൽനോട്ടം ജാഗ്രതാപൂർവ്വം നടത്തുകയും അതുവഴി ശത്രുവിന്റെ യുദ്ധസന്നാഹങ്ങളെപ്പറ്റി അറിയുകയും ചെയ്യുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. 1957-ൽ റഷ്യ സ്പുട്നിക് വിക്ഷേപിച്ചു.


"https://ml.wikipedia.org/w/index.php?title=ചാര_ഉപഗ്രഹം&oldid=1820321" എന്ന താളിൽനിന്ന് ശേഖരിച്ചത്