ഉള്ളടക്കത്തിലേക്ക് പോവുക

ടോക്യോയിലെ പ്രത്യേക വാർഡുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Special wards of Tokyo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടോക്യോയിലെ പ്രത്യേക വാർഡുകൾ
東京特別区
മുകളിൽനിന്ന് ഘടികാരദിശയിൽ: മഴവില്ല് പാലം, ഷിഞ്ജുക്കു, ദി ടോക്കിയോ ടവർ, ഷിബൂയ, ദി നാഷണൽ ഡയറ്റ് ബിൽഡിങ്
Location of ടോക്യോയിലെ പ്രത്യേക വാർഡുകൾ東京特別区
Location of ടോക്യോയിലെ പ്രത്യേക വാർഡുകൾ東京特別区
രാജ്യംജപ്പാൻ
ദ്വീപ്ഹോൺഷു
പ്രദേശംകാന്റോ
പ്രിഫെക്ച്ചർടോക്കിയോ
വിസ്തീർണ്ണം
  23 പ്രത്യേക വാർഡുകൾ
622 ച.കി.മീ. (240.1  മൈ)
ജനസംഖ്യ
 (ജനുവരി 1, 2009)
  23 പ്രത്യേക വാർഡുകൾ
87,42,995
  ജനസാന്ദ്രത14,061/ച.കി.മീ. (36,418/ച മൈ)

ജപ്പാനിലെ ടോക്കിയോയിലെ ഏറ്റവും ജനസംഖ്യയേറിയ പ്രധാന പ്രദേശങ്ങളെല്ലാം കൂടി ചേർന്ന 23 മുനിസിപ്പാലിറ്റികളെ പൊതുവെ പറയുന്ന പേരാണ് പ്രത്യേക വാർഡുകൾ (特別区 തോക്കുബെത്സു-കു?). ജാപ്പനീസിൽ ഇവ പൊതുവേ "23 വാർഡുകൾ" (23区 നിജുസാൻ-കു?) എന്നാണ് അറിയപ്പെടുന്നത്. ഇത് ഒരു വർഗ്ഗീകരണം മാത്രമാണ്, യാതൊരുതര ഭരണവിഭാഗവുമല്ല. 1943ൽ ടോക്യോ നഗരം എന്ന ഭരണവിഭാഗം ഉന്മൂലനം ചെയ്ത് നഗരത്തിലെ പ്രദേശങ്ങൾ ടോക്യോ പ്രിഫെക്ച്ചറിനോടുചേർത്ത് ടോക്യോ മെട്രോപ്പൊളിറ്റൻ സർക്കാർ രൂപീകരിക്കുന്നതിനുമുമ്പ് മുമ്പ് നഗരത്തിന്റെ ഭാഗമായിരുന്ന പ്രദേശങ്ങളാണ് ഈ 23 വാർഡുകളിൽ.