സ്പാനിഷ് ആഭ്യന്തരയുദ്ധം
സ്പാനിഷ് അഭ്യന്തരയുദ്ധം, യുദ്ധങ്ങൾക്കിടയിലുള്ള കാലഘട്ടം | |||||||
---|---|---|---|---|---|---|---|
റിപബ്ലിക്കൻ സേന വില്ലേനുവയിൽ റിപബ്ലിക്കൻ സേന വില്ലേനുവയിൽ | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
സ്പാനിഷ് റിപ്പബ്ലിക്ക് International Brigades | നാഷണലിസ്റ്റ് സ്പെയിൻ പോർച്ചുഗൽ | ||||||
പടനായകരും മറ്റു നേതാക്കളും | |||||||
Manuel Azaña Julián Besteiro Francisco Largo Caballero Juan Negrín Indalecio Prieto | Francisco Franco Gonzalo Queipo de Llano Emilio Mola José Sanjurjo Juan Yagüe Manuel Goded Llopis Miguel Cabanellas | ||||||
ശക്തി | |||||||
450,000 350 വിമാനങ്ങൾ 200 batteries (1938)[1] | 600,000 600 വിമാനങ്ങൾ 290 batteries (1938)[2] | ||||||
നാശനഷ്ടങ്ങൾ | |||||||
~500,000[3] |
1936 ജൂലൈ 17 മുതൽ 1939 ഏപ്രിൽ 1 വരെ സ്പെയിനിൽ നടന്ന വൻ അഭ്യന്തരസംഘട്ടനങ്ങളെയാണ് സ്പാനിഷ് അഭ്യന്തരയുദ്ധം എന്ന് വിശേഷിപ്പിക്കുന്നത്. പ്രസിഡന്റ് മാനുവൽ അസാനയുടെ നേതൃത്വത്തിലുള്ള രണ്ടാം സ്പാനിഷ് റിപ്പബ്ലിക്ക് സർക്കാരിനെതിരെ യാഥാസ്ഥിതിക കോൺഫെഡെറേഷോൻ എസ്പാനൊള ദെ ഡെറെക്കാസ് ഓട്ടോണൊമാസ് (C.E.D.A), കാർലിസ്റ്റ് ഗ്രൂപ്പുകൾ, ഫാസിസ്റ്റിക്ക് ഫാലങെ എസ്പാനോള ദെ ലാസ് J.O.N.S.[4] എന്നീ വിഭാഗങ്ങളുടെ പിന്തുണയോടെ ഒരു വിഭാഗം സ്പാനിഷ് കരസേനാ ജനറൽമാർ സൈനികകലാപത്തിനു ശ്രമിച്ചതാണ് സംഘട്ടനങ്ങളുടെ തുടക്കം. യുദ്ധഫലമായി കലാപകാരികൾ റിപ്പബ്ലിക്ക് സർക്കാരിനെ താഴെയിറക്കി ജനറൽ ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യഭരണം സ്ഥാപിച്ചു. യുദ്ധാനന്തരം എല്ലാ വലത്തുപക്ഷ രാഷ്ട്രീയപാർട്ടികളെയും ഫ്രാങ്കോയുടെ സ്റ്റേറ്റ് പാർട്ടിയുമായി ലയിപ്പിക്കുകയും ചെയ്തു.[4]
അവലംബം
[തിരുത്തുക]- ↑ Thomas, p. 628
- ↑ Thomas, p. 619
- ↑ മരിച്ചവരുടെ എണ്ണം ഒരു തർക്കവിഷയമാണ്; ഏതാണ്ട് 5 ലക്ഷത്തിനും 10 ലക്ഷത്തിനുമിടയ്ക്ക് ആളുകൾ മരിച്ചതായി കണക്കാക്കുന്നു. വർഷങ്ങൾ കഴിയുന്തോറും ചരിത്രകാരന്മാർ മരണസംഖ്യ കുറച്ച് കണക്കാക്കിപ്പോന്നു. ആധുനിക ഗവേഷണം 5 ലക്ഷം മരണം എന്നതാവണം ശരി എന്ന നിഗമനത്തിലേയ്ക്കാണ് വിരൽചൂണ്ടുന്നത്. ഹ്യൂ തോമസ്, സ്പാനിഷ് അഭ്യന്തരയുദ്ധം (2001), pp. xviii & 899–901, ഉൾപ്പെടെ.
- ↑ 4.0 4.1 Payne, Stanley Fascism in Spain, 1923-1977, pp. 200-203, 1999 Univ. of Wisconsin Press ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "payne" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു