സോളിനോയിഡ്
ദൃശ്യരൂപം
(Solenoid എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സർപ്പിളാകൃതിയിൽ ചുറ്റിയേടുത്ത വൈദ്യുത ചാലകമായ കവചിത കമ്പിച്ചുരുളിനേയാണ് സോളിനോയിഡ്(ഇംഗ്ലീഷ്:Solenoid) എന്നു പറയുന്നത്. വൈദ്യുതി കടന്നു പോകുമ്പോൾ സോളിനോയിഡിനുള്ളിൽ ഒരു കാന്തിക മണ്ഡലം രൂപപ്പെടുന്നു. നിയന്ത്രികമായ ഒരു കാന്തിക മണ്ഡലം രൂപ പ്പെടുത്തിയെടുക്കാം എന്നതിനാൽ വൈദ്യത കാന്തങ്ങളുടെ നിർമ്മാണത്തിന് സോളിനോയിഡുകൾ വ്യാപകമായി ഉപയോഗിച്ചു വരുന്നു. ആന്ദ്രേ ആംപിയർ ഡൊമിനിക് ആർഗോളുമായി ചേർന്ന് ആദ്യത്തെ സോളിനോയിഡ് നിർമിച്ചു.