ഉള്ളടക്കത്തിലേക്ക് പോവുക

സിദി മഹ്രെസ് ഖെല്ലൊവ്വ മോസ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sidi Mahrez Khelloua Mosque എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിദി മഹ്രെസ് ഖെല്ലൊവ്വ മോസ്ക്

ടുണീഷ്യയിലെ ടുണിസിലുള്ള ഒരു മോസ്കാണ് സിദി മഹ്രെസ് ഖെല്ലൊവ്വ മോസ്ക് (അറബി:(خلوية سيدي محرزمسجد‎‎)

സ്ഥിതിചെയ്യുന്ന സ്ഥലം

[തിരുത്തുക]

ടുണിസ് മെദീനയിലെ തെക്ക്ഭാഗത്ത് നഗരത്തിന്റെ ബാബ് ജെദീദ് ഭാഗത്ത് സിദി അയ്ദ് തെരുവിലെ നമ്പർ 13 കെട്ടിടമാണ് ഈ മോസ്ക്.[1]

നിർമ്മാണം

[തിരുത്തുക]

ഈ മോസ്ക് സ്ഥാപിച്ച മുഹമ്മദ് മഹ്രെസ് ഇബിൻ ഖലീഫിന്റെ  (അറബി: أبو محمد محرز بن خلف‎‎) പേരിലാണ് ഇത് അറിയപ്പെടുന്നത്. സിദി മഹ്രെസ് മെദീനയിലെ സുൽത്താൻ എന്നാണ് അറിയപ്പെടുന്നത്. ഇമാമുകളും ഷെയ്ഖ്കളും ദിവസങ്ങളോളം നീളുന്ന അവരുടെ ധ്യാനം നടത്തുന്ന സ്ഥലങ്ങളാണ് സൂഫിലോകത്തെ ഖെല്ലൊവ്വ.[2]

ചരിത്രം

[തിരുത്തുക]

കൊമ്മെമൊറേറ്റീവ് ലിഖിതമനുസരിച്ച് സിദി മഹ്രെസ് പത്താം നൂറ്റാണ്ടിലാണ് ഈ മോസ്ക് പണിതത്. സമീപകാലത്ത് ഇത് അറ്റകുറ്റപ്പണികൾ തീർത്ത് പുനരുദ്ധാരണം നടത്തി.

ചിത്രശാല

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. "commune-tunis.gov.tn-ثقافة وترفيه".
  2. Nouri Tayeb, Histoire d'El Bayadh, Raleigh, Lulu.com, 2014, 234 p.