ഇന്ത്യയിലെ സപ്തസഹോദരീസംസ്ഥാനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Seven Sister States എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അരുണാചൽ പ്രദേശ്‌, ആസ്സാം, മണിപ്പൂർ, മിസോറാം, മേഘാലയ, നാഗാലാന്റ്‌, ത്രിപുര എന്നീ സംസ്ഥാനങ്ങൾ ചേർന്നാണു സപ്ത സഹോദരിമാർ എന്നറിയപ്പെടുന്നത്‌. ഇവ ഇന്ത്യയുടെ വടക്ക്‌-കിഴക്കൻ അതിർത്തി സംസ്ഥാനങ്ങളാണ്. ഏകദേശം 2,55,511 കിലോ മീറ്ററോളം (98,653 സ്ക്വ.മീ) വിസ്തൃതി ഉള്ള ഈ പ്രദേശം ഇന്ത്യയുടെ ഏകദേശം ഏഴുശതമാനത്തോളം വരും. 2011 -ലെ സെൻസസ്‌ കണക്കനുസരിച്ച്‌ ഏതാണ്ട് 5 കോടി ജനങ്ങൾ ഇവിടെയുണ്ട്‌. ഇത്‌ രാജ്യത്തിന്റെ ആകെ ജനസംഖ്യയുടെ 3.7% വരും. സാംസ്കാരികമായും വിശ്വാസപരമായും ഒരുപാട്‌ വ്യത്യസ്തത പുലർത്തുന്നവരാണ് ഇവർ എങ്കിലും രാഷ്ട്രീയമായും സാമ്പത്തികപരമായും നോക്കുമ്പോൾ രാജ്യത്തെ മറ്റുഭാഗങ്ങളോടു താരതമ്യം ചെയ്യുമ്പോൾ സമാന വളർച്ചയാണ് ഉള്ളത്.