സൽമ ജയൂസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Salma Jayyusi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പലസ്തീനിയൻ കവയിത്രിയും എഴുത്തുകാരിയും വിവർത്തകയും പദ്യസമാഹാര കൃത്തുമാണ്‌ സൽമ ജയൂസി. (English: Salma Khadra Jayyusi ) അറബി സാഹിത്യങ്ങൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക എന്ന ലക്ഷ്യത്തിൽ ആരംഭിച്ച പിആർഒടിഎ - പ്രൊജക്ട് ഓഫ് ട്രാൻസ്ലേഷൻ ഫ്രം അറബിക് എന്ന പദ്ധതിയുടെ സ്ഥാപകയും ഡയറക്ടറുമാണ് സൽമ.

ജീവിതം[തിരുത്തുക]

സൽമ ഖദ്‌റ ജയൂസി എന്ന സൽമ ഇന്നത്തെ ഇസ്രയേലിന്റെ ഭാഗമായ സഫദിൽ ജനിച്ചു.][1] അറബ് ദേശീയ വാദിയും ഫലസ്തീനിയുമായ സുബി അൽ ഖദ്‌റയുടെയും ലബനീസ് മാതാവിന്റെയും മകളായി ജനിച്ചു.[2] പ്രാഥമിക വിദ്യാഭ്യാസം ജറുസലേമിൽ പൂർത്തിയാക്കി. ബെയ്‌റൂത്തിലെ അമേരിക്കൻ സർവ്വകലാശാലയിൽ നിന്ന് അറബി, ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. ആദ്യ കവിതാസമാഹാരമായ റിട്ടേൺ ഫ്രം ദി ഡ്രീമി ഫൗണ്ടെയ്ൻ എന്ന ഗ്രന്ഥം 1960ൽ പ്രസിദ്ധീകരിച്ചു. 1970ൽ ലണ്ടൻ സർവ്വകലാശാലയിൽ നിന്ന് അറബിക് സാഹിത്യത്തിൽ പിഎച്ച്ഡി കരസ്ഥമാക്കി. 1970 മുതൽ 1973വരെ ഖാർത്തൂം സർവ്വകലാശാലയിൽ അധ്യാപികയായിരുന്നു. 1973 മുതൽ 1975വരെ അൽഗെരിസ് , കോസ്റ്റാന്റിൻ സർവ്വകലാശാലയിലും അധ്യാപികയായിരുന്നു.

പ്രധാനകൃതികൾ[തിരുത്തുക]

 • (ed.) Modern Arabic poetry: an anthology, 1987
 • (ed.) The Literature of modern Arabia: an anthology, Columbia University Press, 1988
 • (ed.) Anthology of Modern Palestinian Literature, Columbia University Press, 1992
 • (ed.) The Legacy of Muslim Spain, 2 vols, 1992
 • (ed.) Modern Arabic drama: an anthology, 1995
 • (tr. with Trevor LeGassick) 'The Secret life of Saeed: the Pessoptimist by Emile Habibi, 2002.
 • (ed.) Short Arabic plays: an anthology, 2003.
 • (ed.) Modern Arabic fiction: an anthology, 2004.
 • (ed.) Beyond the dunes: an anthology of modern Saudi literature, 2005
 • (ed.) Human rights in Arab thought: a reader, 2009
 • (ed.) Classical Arabic stories: an anthology, 2010.

അവലംബം[തിരുത്തുക]

 1. Mishael Caspi, Jerome David Weltsch,From Slumber to Awakening: Culture and Identity of Arab Israeli Literati, University Press of America 1998 p.42.
 2. Personality of the Month: Salma Khadra Jayyusi, This Week in Palestine, Issue No. 114, October 2007. Accessed 11 September 2012.
"https://ml.wikipedia.org/w/index.php?title=സൽമ_ജയൂസി&oldid=4023449" എന്ന താളിൽനിന്ന് ശേഖരിച്ചത്