മൃത്യുജകാഠിന്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rigor mortis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Stages of death

Pallor mortis
Algor mortis
Rigor mortis
Livor mortis
Putrefaction
Decomposition
Skeletonization

ഒരാൾ മരണപ്പെട്ടാൽ മണിക്കൂറുകൾക്കകം മാംസപേശികളിൽ ഉണ്ടാകുന്ന കാഠിന്യമാണ് മൃത്യുജകാഠിന്യം(Rigor mortis). മരണത്തിന്റെ ലക്ഷണങ്ങളിലൊന്നാണ് ഇത്. അഡിനോസിൻ ട്രൈ ഫോസ്ഫേറ്റിന്റേയും ഗ്ലൈക്കോജൻ ഉപാപചയത്തിന്റേയും നിരക്കിലുണ്ടാകുന്ന മാറ്റമാണ് ഇതിനു കാരണം. [1] മനുഷ്യരിൽ മരണശേഷം മൂന്നു നാല് മണിക്കൂറിനുശേഷം തുടങ്ങി പന്ത്രണ്ടു മണിക്കൂർ കഴിയുമ്പോൾ പരമാവധി കാഠിന്യത്തിലെത്തുകയും തുടർന്ന് 48 മുതൽ 60 മണിക്കൂറാവുമ്പോഴത്തേയ്ക്കും അയയുകയും ചെയ്യുന്നു.[2]

അവലംബം[തിരുത്തുക]

  1. "About.com". മൂലതാളിൽ നിന്നും 2020-04-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-11-20.
  2. Saladin, K.S. 2010. Anatomy & Physiology: 6th edition. McGraw-Hill.
"https://ml.wikipedia.org/w/index.php?title=മൃത്യുജകാഠിന്യം&oldid=3641681" എന്ന താളിൽനിന്ന് ശേഖരിച്ചത്