ചുവപ്പുനീക്കം
ദൃശ്യരൂപം
(Redshift എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആധുനിക ഭൌതിക ശാസ്ത്രപഠനത്തിൽ അത്യന്തം പ്രധാനപ്പെട്ട ഒരു പ്രതിഭാസവും ഉപാധിയുമാണു് ചുവപ്പുനീക്കം(Red shift). ഒരു പ്രകാശസ്രോതസ്സിന്റെ യഥാർത്ഥവർണ്ണം (ആവൃത്തി) ഒരു വീക്ഷകനു കാണപ്പെടുന്നതു് ആ സ്രോതസ്സിന്റെ ആപേക്ഷികപ്രവേഗത്തിനനുസരിച്ച് വ്യത്യാസപ്പെടാം. ഡോപ്ലർ പ്രഭാവം മൂലം സംഭവിക്കുന്ന ഇത്തരം വർണ്ണവ്യത്യാസത്തിനെ ജ്യോതിശാസ്ത്രത്തിൽ പൊതുവായി പറയുന്ന പേരാണു് ചുവപ്പുനീക്കം.