രത്നപുര ഡച്ച് കോട്ട

Coordinates: 6°40′46″N 80°24′09″E / 6.679548°N 80.402549°E / 6.679548; 80.402549
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ratnapura Dutch fort എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രത്നപുര ഡച്ച് കോട്ട
രത്നപുര
കോട്ടയുടെ പ്രവേശന കവാടം
രത്നപുര ഡച്ച് കോട്ട is located in Sri Lanka
രത്നപുര ഡച്ച് കോട്ട
രത്നപുര ഡച്ച് കോട്ട
Coordinates 6°40′46″N 80°24′09″E / 6.679548°N 80.402549°E / 6.679548; 80.402549
തരം പ്രതിരോധ കോട്ട
Site information
Site history
നിർമ്മിച്ചത് ഡച്ച്

ശ്രീലങ്കയിലെ രത്‌നപുരയിൽ ഡച്ചുകാർ നിർമ്മിച്ച ഒരു കോട്ടയാണ് രത്‌നപുര ഡച്ച് കോട്ട (സിംഹള: රත්නපුර ලන්දේසි බලකොටුව).

1620 ൽ പോർച്ചുഗീസുകാർ രത്‌നപുരയിൽ ഒരു കോട്ട പണിതിരുന്നുവെങ്കിലും പിന്നീട് കീർത്തി ശ്രീ രാജ സിങ്ക (കണ്ടിയിലെ രണ്ടാമത്തെ നായക രാജാവ്) അത് പിടിച്ചെടുത്തു നശിപ്പിച്ചു. മുമ്പ് പോർച്ചുഗീസുകാർ നിയന്ത്രിച്ചിരുന്ന എല്ലാ പ്രദേശങ്ങളുടെയും നിയന്ത്രണം 1658 ആയപ്പോഴേക്കും ഡച്ചുകാർ ഏറ്റെടുത്തു. ഡച്ചുകാർ തുടക്കത്തിൽ പോർച്ചുഗീസ് കോട്ടയുടെ സ്ഥലം ഉപയോഗിച്ചിരുന്നുവെങ്കിലും പിന്നീട് പട്ടണത്തിന്റെ നടുവിലുള്ള ഒരു കുന്നിൽ അവർ ഒരു പുതിയ കോട്ട പണിയുകായിരുന്നു.

കലുതാരയിലെ കോട്ടയ്ക്ക് സമാനമായി, രണ്ട് കൊത്തളങ്ങളോടു കൂടിയതാണ് ഈ കോട്ടയുടെ രൂപകൽപ്പന. ഗവർണറുടെ ഓഫീസ്, താമസസ്ഥലം, കോടതി കെട്ടിടം, ആശുപത്രി, ചാപ്പൽ, ബാരക്കുകൾ എന്നിവ ഉൾക്കൊള്ളാൻ പര്യാപ്തമായിരുന്നു ഈ കോട്ട. 1817-ൽ ബ്രിട്ടീഷുകാർ ഈ കോട്ട പിടിച്ചെടുത്തു[1].

2002 ലും 2005 ലും ഇത് ഒരു പുരാവസ്തു സ്മാരകമായി പ്രഖ്യാപിച്ചു. പ്രാദേശിക സർക്കാർ ഈ പ്രദേശത്ത് നിർമ്മിച്ച നിരവധി കെട്ടിടങ്ങൾ ഭാഗികമായി പിന്നീട് പൊളിച്ചുമാറ്റി. നാഷണൽ ജെം ആൻഡ് ജ്വല്ലറി അതോറിറ്റിയുടെ ഓഫീസുകളും മറ്റനവധി സ്വകാര്യ ഓഫീസുകളും ഈ കോട്ടയിൽ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. [2]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Pre-History and History". Ministry of Provincial Roads Development, Rural Infrastructure Facilities and Tourism. Archived from the original on 2016-03-03. Retrieved 23 November 2014.
  2. "Dutch Fort at Ratnapura". Retrieved 23 November 2014.
"https://ml.wikipedia.org/w/index.php?title=രത്നപുര_ഡച്ച്_കോട്ട&oldid=3642688" എന്ന താളിൽനിന്ന് ശേഖരിച്ചത്