രാഗവിബോധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Raga vibodham എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രാഗവിബോധം സ്വരമേളകലാനിധിയ്ക്കുശേഷം കർണ്ണാടകസംഗീതത്തിന് പ്രയോജനകരമാകുന്ന മറ്റൊരുഗ്രന്ഥമാണ് സോമനാഥകവിയുടെ ഈ ഗ്രന്ഥം. ആന്ധ്രപ്രദേശനിവാസിയായ സോമനാഥൻ രാമമാത്യന്റെ ഒരാരാധകനായിരുന്നു. രാഗവിബോധത്തിൽ ശ്രുതി, സ്വരം, മേളം, രാഗം എന്നിവയെ വ്യക്തമായി വർണ്ണിക്കുന്നു.[1]

സോമനാഥൻ തന്റെ മുൻഗാമികളെപ്പോലെ 22 ശ്രുതികളെയും അവയിൽ വകകൊള്ളിച്ചിട്ടുള്ള ശുദ്ധസ്വരങ്ങളെയും മാനിക്കുന്നു. ശുദ്ധസപ്തകത്തിനുപുറമെ തീവ്ര ഋഷഭം, തീവ്രതര ഋഷഭം, തീവ്രതമ ഋഷഭം, സാധാരണ ഗാന്ധാരം, അന്തര ഗാന്ധാരം, തീവ്രതമ ഗാന്ധാരം, ശുദ്ധ മദ്ധ്യമം, തീവ്രതമ മദ്ധ്യമം, മൃദു പഞ്ചമം, തീവ്ര ധൈവതം, തീവ്രതര ധൈവതം, തീവ്രതമ ധൈവതം, കൈശിക നിഷാദം, കാകളി നിഷാദം, മൃദു ഷഡ്ജം എന്നീ 15 വികൃതസ്വരങ്ങളെപ്പറ്റിയും പറയുന്നുണ്ട്.

അവലംബം[തിരുത്തുക]

  1. ദക്ഷിണേന്ത്യൻ സംഗീതം, ഏ. കെ. രവീന്ദ്രനാഥ്, സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരളസർക്കാർ.ISBN-8188087-04-1
"https://ml.wikipedia.org/w/index.php?title=രാഗവിബോധം&oldid=2690900" എന്ന താളിൽനിന്ന് ശേഖരിച്ചത്