ശതമാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Percentage എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഛേദം 100 ആയിട്ടുള്ള ഒരു ഭിന്നസംഖ്യയെ ആണ് ശതമാനം എന്നു പറയുന്നത് .ശതമാനം(Percentage) എന്ന വാക്കിൻറെ അർത്ഥം 'നൂറിൽ ഇത്ര'(per hundred) എന്നാണ് .എളുപ്പത്തിൽ എഴുതുന്നതിനായി ശതമാന ചിഹ്നം (%) ഉപ യോഗിച്ച് എഴുതുന്നു.ഉദാഹരണത്തിനു 25/100 എന്നത് 25% എന്ന് എഴുതാം. ദശാംശസംഖ്യാവ്യവസ്ത ഉപയോഗിച്ച് ഇത് 0.25 എന്നും എഴുതാം. വ്യത്യസ്തമായ എണ്ണങ്ങളെ താരതമ്യം ചെയ്യുമ്പോൾ ശതമാനം ഉപയോഗിക്കുകയാണെങ്കിൽ വേഗം മനസ്സിലാക്കാൻ സാധിക്കും. ഉദാ: ഒരു കുട്ടിക്ക് സയൻസ് പരീക്ഷയിൽ 50 ൽ 44 മാർക്കും ഇംഗ്ലീഷ് പരീക്ഷയിൽ 60 ൽ 54 മാർക്കും ലഭിച്ചു. ഏത് വിഷയത്തിലാണ് മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചത് എന്ന് കണ്ടെത്താൻ ശതമാനം ഉപയോഗിക്കാം.

ലഭിച്ച മാർക്കിനെ ആകെയുള്ള മാർക്ക് കൊണ്ട് ഹരിക്കുമ്പോൾ ലഭിക്കുന്ന സംഖ്യയെ 100 കൊണ്ട് ഗുണിച്ചാൽ അതിൻ്റ ശതമാനം ലഭിക്കും.

ഇവിടെ 50 ൽ 44 എന്നത് ശതമാനത്തിലാക്കുമ്പോൾ 88 %.

60 ൽ 54 എന്നത് 90% .

അതായത് ഇംഗ്ലീഷ് പരീക്ഷയിൽ കൂടുതൽ മാർക്ക് നേടി എന്ന് മനസ്സിലാക്കാം..

"https://ml.wikipedia.org/w/index.php?title=ശതമാനം&oldid=4078105" എന്ന താളിൽനിന്ന് ശേഖരിച്ചത്