പട്രീഷ്യൻ
ദൃശ്യരൂപം
(Patrician എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രാചീന റോമിലെ കുലീന വിഭാഗമാണ് പട്രീഷ്യൻ എന്നറിയപ്പെട്ടിരുന്നത്. റോമിന്റെ സ്ഥാപകനായ റോമുലസ് കൗൺസിലർ മാരായി നിയമിച്ച നൂറ് പേരുടെ സന്തതി പരമ്പരകളാണിവർ. ആദ്യകാലം മുതലുള്ള സാമ്പത്തിക മുന്നാക്കവസ്ഥയും, രാഷ്ട്രീയ അധികാരവും അവരെ പ്രാചീന റോമിലെ കുലീന വർഗ്ഗമാക്കി. മറ്റുള്ള അടിമകളല്ലാത്ത സാധാരണക്കാരായ റോമൻ പൗരന്മാർ പ്ലീബിയൻ എന്ന് വിളിച്ചിരുന്നു. [1]